Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തി പ്രശ്‌നം അതിർത്തി കടക്കുന്നു; ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ ചൈനയ്ക്ക് പിന്നാലെ ഉടക്കുമായി നേപ്പാളും രംഗത്ത്; നേപ്പാളിലെ കാലാപാനി പ്രദേശം ഇന്ത്യ ലഡാക്കിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം; എല്ലാ ആരോപണങ്ങളും തള്ളി ഇന്ത്യ; നല്ല സുഹൃത്തായ നേപ്പാളിനെ തെറ്റിക്കാൻ ശ്രമിക്കുന്നത് ചില നിക്ഷിപ്ത താൽപര്യക്കാർ എന്ന് വിദേശകാര്യ മന്ത്രാലയം

അതിർത്തി പ്രശ്‌നം അതിർത്തി കടക്കുന്നു; ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ ചൈനയ്ക്ക് പിന്നാലെ ഉടക്കുമായി നേപ്പാളും രംഗത്ത്; നേപ്പാളിലെ കാലാപാനി പ്രദേശം ഇന്ത്യ ലഡാക്കിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം; എല്ലാ ആരോപണങ്ങളും തള്ളി ഇന്ത്യ; നല്ല സുഹൃത്തായ നേപ്പാളിനെ തെറ്റിക്കാൻ ശ്രമിക്കുന്നത് ചില നിക്ഷിപ്ത താൽപര്യക്കാർ എന്ന് വിദേശകാര്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ നല്ല അയൽക്കാരാണ് നേപ്പാൾ. പാക്കിസ്ഥാനും ചൈനയും ഇന്ത്യയെ വെല്ലുവിളിക്കാൻ മുമ്പിൽ വരുമ്പോഴും ചേർന്ന് നിന്ന സുഹൃത്ത്. ഇപ്പോഴിയാ ഈ സുഹൃത്തും ഇന്ത്യയുടെ പുതിയ ഭൂപടത്തിനെ തള്ളി പറയുന്നു. എന്നാൽ പുതിയ ഭൂപടത്തിനെതിരായ നേപ്പാളിന്റെ ആരോപണം ശരിയല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിനെ ഇന്ത്യയോടൊപ്പം ചേർത്ത് നിർത്തിയാണ് ഇന്ത്യയുടെ പ്രതികരണം. നേരത്തെ ചൈനയും ഇന്ത്യയുടെ ഭൂപടത്തെ വിമർശിച്ചിരുന്നു.

ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരെയാണ് കഴിഞ്ഞ ദിവസം നേപ്പാൾ രംഗത്തെത്തിയത്. ഭൂപടത്തിൽ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാൾ അധീനതയിൽ ഉള്ളതെന്നാണ് അവരുടെ അവകാശവാദം. നേപ്പാളിലെ ഡർച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനിയെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇന്ത്യ പുറത്തിറക്കിയ ഭൂപടം രാജ്യത്തിന്റെ പരമാധികാരത്തിലുള്ള പ്രദേശങ്ങളെ കൃത്യമായി ചിത്രീകരിക്കുന്നതാണെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ വിശദീകരിച്ചു. പുതിയ ഭൂപടത്തിൽ നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തി പരിഷ്‌കരിച്ചിട്ടില്ല. ഇന്ത്യയുടെ ഉറ്റ സുഹൃത്തായ നേപ്പാളുമായി നയതന്ത്ര ബന്ധത്തിൽ ഊന്നി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കാൻ ചില നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു. ആരേയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയുമില്ല.

ഇരു രാജ്യങ്ങളുടെയും അതിർത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരസ്പര ധാരണയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നായിരുന്നു ബുധനാഴ്ച നേപ്പാൾ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. ഏകപക്ഷീയമായ ഏത് നീക്കവും നേപ്പാൾ സർക്കാരിന് സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരെ നിയോഗിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രേഖപ്പെടുത്തി ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടം കേന്ദ്ര സർക്കാർ പുറത്തിറക്കിത്. കഴിഞ്ഞ 31നു ജമ്മു കശ്മീർ 2 കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയ പശ്ചാത്തലത്തിലാണു പുതിയ ഭൂപടം സർവേയർ ജനറൽ തയാറാക്കിയത്. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) മുസഫറാബാദ്, മിർപുർ എന്നിവയടക്കം 22 ജില്ലകളാണു ജമ്മു കശ്മീരിലുള്ളത്. ലഡാക്കിലുള്ളത് കാർഗിൽ, ലേ ജില്ലകൾ. പിഒകെയിലെ ഗിൽജിത്, ചില്ലാസ് എന്നീ മേഖലകൾ ലേ ജില്ലയുടെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP