Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയപ്പോൾ അരിച്ചു പെറുക്കി സിസിടിവി പരിശോധന; അടയാളമുള്ള ആളെ തിരിഞ്ഞ് പൊലീസ് എത്തിയത് ഫാത്തിമാപുരം സ്വദേശിയിലേക്ക്; ഫെയ്‌സ് ബുക്കിൽ നിന്ന് പടമെടുത്ത് പിടികിട്ടാപ്പുള്ളിയെ സോഷ്യൽ മീഡിയയിലും അവതരിപ്പിച്ചു; ഗൾഫിലെ ജോലിക്കാരൻ പൊലീസിനെ ബന്ധപ്പെട്ടത് ബന്ധമില്ലാത്ത തട്ടിപ്പിലെ നിജസ്ഥിതി വെളിപ്പെടുത്താൻ; ഒടുവിൽ യഥാർത്ഥ പ്രതി പിടിയിലും; രൂപത്തിലേയും പേരിലേയും സാമ്യം വിനയായത് പ്രവാസിക്ക്; നാലുകോടിയിലെ മുക്കുപണ്ടം തട്ടിപ്പുകാരൻ കുടുങ്ങുമ്പോൾ

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയപ്പോൾ അരിച്ചു പെറുക്കി സിസിടിവി പരിശോധന; അടയാളമുള്ള ആളെ തിരിഞ്ഞ് പൊലീസ് എത്തിയത് ഫാത്തിമാപുരം സ്വദേശിയിലേക്ക്; ഫെയ്‌സ് ബുക്കിൽ നിന്ന് പടമെടുത്ത് പിടികിട്ടാപ്പുള്ളിയെ സോഷ്യൽ മീഡിയയിലും അവതരിപ്പിച്ചു; ഗൾഫിലെ ജോലിക്കാരൻ പൊലീസിനെ ബന്ധപ്പെട്ടത് ബന്ധമില്ലാത്ത തട്ടിപ്പിലെ നിജസ്ഥിതി വെളിപ്പെടുത്താൻ; ഒടുവിൽ യഥാർത്ഥ പ്രതി പിടിയിലും; രൂപത്തിലേയും പേരിലേയും സാമ്യം വിനയായത് പ്രവാസിക്ക്; നാലുകോടിയിലെ മുക്കുപണ്ടം തട്ടിപ്പുകാരൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: വീണ്ടും 'അപരൻ'. പത്മരാജന്റെ പഴയ സിനിമയെ ഓർമിപ്പിക്കും തരത്തിൽ വെട്ടിലായത് പ്രവാസി യുവാവ്. പേരിലെയും രൂപത്തിലെയും സാമ്യമാണ് വിനയായത്. ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവ് ഒടുവിൽ കഷ്ടിച്ച് രക്ഷപ്പെട്ടു. നാട്ടിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെന്ന കേസിൽ പ്രതിയായ പ്രവാസി കേസിൽ നിന്ന് രക്ഷപ്പെട്ടത് യഥാർഥ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ആണ്. അങ്ങനെ യുവാവ് മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടു.

നാലുകോടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത് തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തിൽ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോൻ(30) ആയിരുന്നു. യഥാർത്ഥ പ്രതിയായ ഇയാളെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഒരു കുടുംബം മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടത്. ഡിവൈഎസ്‌പി എസ്.സുരേഷ് കുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം സിഐ സാജു വർഗീസ്, എസ്‌ഐ സാബു, ജിജു തോമസ്, പി.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ കോഴിക്കോടും സമാന രീതിയിൽ രൂപ സാമ്യത്തിന്റെ പേരിൽ മറ്റൊരാൾ പിടിയിലായിരുന്നു. ഇയാളെ പൊലീസ് ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇത്തരത്തിലൊരു സംഭവമാണ് ഒഴിവാകുന്നത്.

മുക്കുപണ്ടംവച്ച് 95,000 രൂപ ഷാമോൻ തട്ടിയെടുത്തെന്നാണ് പരാതി. സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി. സ്വർണപ്പണയം സ്വീകരിക്കുന്ന വിവിധ സ്ഥാപന ഉടമകൾ ഉൾപ്പെട്ട വാട്‌സാപ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിരുന്നു. വാട്‌സാപ്പിൽ പങ്കുവച്ച അടയാളമുള്ള ഒരാൾ കോന്നിയിലെ ഒരു സ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാൻ എത്തിയതായി കണ്ടെത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ ഷാമോൻ ആണു പ്രതി എന്നു മനസ്സിലായി. ഇതോടെയാണ് 'അപരൻ' പ്രതിയാകുന്നത്.

പൊലീസിൽ നിന്ന് പ്രതിയുടെ പേരു മനസ്സിലാക്കിയ സ്ഥാപന ഉടമ ഫേസ്‌ബുക്കിൽ പേര് തിരഞ്ഞതോടെ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ പ്രൊഫൈൽ കണ്ടെത്തി. കടയുടമ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോ വച്ച് പോസ്റ്റ് ഇടുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഷാമോൻ പൊലീസുമായി ബന്ധപ്പെട്ട് നിരപരാധിത്വം ബോധ്യപ്പെടുത്തി. ഇത് പൊലീസ് അന്വേഷണത്തിലൂടെ ഉറപ്പിക്കുകയും ചെയ്തു. പണയം വയ്ക്കുന്ന സമയത്ത് ഷാമോൻ നാട്ടിൽ ഇല്ലായിരുന്നുവെന്നും വ്യക്തമായി. ഇതിന് പിന്നാലെയാണ് യഥാർത്ഥ പ്രതി തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തിൽ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോൻ കുടുങ്ങുന്നത്.

എഎസ്‌പി ചമഞ്ഞ് മൂന്നാറിലെ ഹോട്ടലിൽ തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ ഷാമോൻ പ്രതിയാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP