Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഗ്യദേവത കടാക്ഷിച്ചത് രണ്ട് മിനിറ്റിന്! നറുക്കെടുപ്പിന് രണ്ട് മിനിട്ട് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; 60 ലക്ഷം രൂപയും പ്രോത്സാഹന സമ്മാനങ്ങളും നേടിയെടുത്തത് മുൻ ലോട്ടറി വ്യാപാരി കൂടിയായ ആലപ്പുഴക്കാരി ലേഖാ പ്രകാശ്; അക്ഷയാ ഭാഗ്യക്കുറി അക്ഷയപാത്രമായപ്പോൾ ലേഖയും കുടുംബവും ഹാപ്പി!

ഭാഗ്യദേവത കടാക്ഷിച്ചത് രണ്ട് മിനിറ്റിന്! നറുക്കെടുപ്പിന് രണ്ട് മിനിട്ട് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; 60 ലക്ഷം രൂപയും പ്രോത്സാഹന സമ്മാനങ്ങളും നേടിയെടുത്തത് മുൻ ലോട്ടറി വ്യാപാരി കൂടിയായ ആലപ്പുഴക്കാരി ലേഖാ പ്രകാശ്; അക്ഷയാ ഭാഗ്യക്കുറി അക്ഷയപാത്രമായപ്പോൾ ലേഖയും കുടുംബവും ഹാപ്പി!

മറുനാടൻ ഡെസ്‌ക്‌

 

ആലപ്പുഴ: ഭാഗ്യദേവത കടാക്ഷിച്ചത് രണ്ട് മിനിറ്റിന്! മുൻലോട്ടറി വിൽപ്പന വ്യാപാരിയും തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിന്റെ മുൻപിലാണ് വെറും രണ്ട് മിനിട്ട് വ്യത്യാസത്തിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം നേടിയപ്പോൾ നാട്ടുകാരും ആത്ഭുതപ്പെട്ടു. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയാണ് ലേഖ ഇപ്പോൾ താരമായി മാറിയത്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ771712 നമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്.

ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുൻ ഭാഗ്യക്കുറി വിൽപനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ771712 നമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്.

2 വർഷം മുൻപു വരെ കലക്ടറേറ്റിന് മുൻപിൽ ലോട്ടറി വിൽപന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടർന്ന് വിൽപന നിർത്തുകയായിരുന്നു. ഭർത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാർത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് വീടും സ്ഥലവുമില്ല. ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമ്മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്‌ബിഐ സിവിൽ സ്റ്റേഷൻ വാർഡ് ശാഖയിൽ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP