Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീരിൽ അതിതീവ്ര ശൈത്യവും മഞ്ഞുവീഴ്ചയും; രണ്ട് സൈനികരുൾപ്പടെ നാല് മരണം

കാശ്മീരിൽ അതിതീവ്ര ശൈത്യവും മഞ്ഞുവീഴ്ചയും; രണ്ട് സൈനികരുൾപ്പടെ നാല് മരണം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഞ്ഞു വീഴ്ച മൂലം ഇന്നലെ 4 പേർ മരിച്ചു.സൈന്യത്തിലെ ചുമട്ടുകാരും നാട്ടുകാരുമായ മൻസൂർ അഹമ്മദ്, ഇഷാഖ് ഖാൻ എന്നിവർ കുപ്വാര ജില്ലയിലെ അതിർത്തിയിൽ ഹിമപാതം മൂലം കൊല്ലപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടിയിൽ പോസ്റ്റിൽ നിന്നു വീണ് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥൻ മൻസൂർ അഹമ്മദ് മരിച്ചു. മഞ്ഞുറഞ്ഞ് ഒടിഞ്ഞുവീണ മരക്കമ്പിനടിയിൽപെട്ടാണ് കാൽനടക്കാരൻ മരിച്ചത്.

ശ്രീനഗർ കുപ്‌വാര ജില്ലയിൽ ബുധനാഴ്ച രാത്രി റോഡപകടത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. കനത്ത മഞ്ഞു വീഴ്ചമൂലം കാഴ്ച മങ്ങിയതിനെ തുടർന്ന് ലാൻഗേറ്റ് മേഖലയിൽ സൈനിക വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഭീം ബഹാദൂർ പുൻ, അഖിലേഷ് കുമാർ എന്നിവരാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP