Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശസ്‌നേഹികൾ ബോറിസിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് ലേബർ നേതാക്കൾ; സ്‌കോട്ട്‌ലൻഡിനെ വിഭജനത്തിൽനിന്നും കാക്കാൻ വോട്ട് ചെയ്യാനാവശ്യപ്പെട്ട് ബോറിസ് ജോൺസണും; ഇപ്പോഴും ബ്രിട്ടണിൽ ടോറികൾക്ക് 11 ശതമാനം മുൻതൂക്കം

ദേശസ്‌നേഹികൾ ബോറിസിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് ലേബർ നേതാക്കൾ; സ്‌കോട്ട്‌ലൻഡിനെ വിഭജനത്തിൽനിന്നും കാക്കാൻ വോട്ട് ചെയ്യാനാവശ്യപ്പെട്ട് ബോറിസ് ജോൺസണും; ഇപ്പോഴും ബ്രിട്ടണിൽ ടോറികൾക്ക് 11 ശതമാനം മുൻതൂക്കം

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി വിലപ്പോവുക ദേശസ്‌നേഹ കാർഡാകുമെന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. ദേശസ്‌നേഹികളായ വോട്ടർമാർ ഇക്കുറി ബോറിസ് ജോൺസണിന് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് മുൻ ലേബർ പാർട്ടി നേതാക്കൾ രംഗത്തെത്തി. ജെറമി കോർബിൻ വിജയിക്കുന്നത് ബ്രെക്‌സിറ്റ് പദ്ധതികൾ താളംതെറ്റിക്കുമെന്നും ബ്രിട്ടനെ നാശത്തിലേക്ക് നയിക്കുമെന്നും ലേബർ പാർട്ടി മുൻ എംപിമാരായ ഇയാൻ ഓസ്റ്റിനും ജോൺ വുഡ്‌കോക്കും പ്രഖ്യാപിച്ചു.

ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രിയാകാൻ യോഗ്യനല്ലെന്ന് ഇരുവരും ആരോപിച്ചു. എന്തുവിലകൊടുത്തും കോർബിൻ പ്രധാനമന്ത്രിയാകുന്നത് തടയണമെന്നും ലേബറിന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ഗോർഡൻ ബ്രൗണിന്റെ ഉപദേഷ്ടാക്കളായി പ്രവർത്തിച്ച ഇയാൻ ഓസ്റ്റിനും ജോൺ വുഡ്‌കോക്കും പറഞ്ഞു. സമ്പദ്‌വ്യവസ്ഥ, ദേശസുരക്ഷ, മതം, ദേശസ്‌നേഹം തുടങ്ങിയ കാര്യങ്ങളിൽ കോർബിന്റെ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറയുന്നു.

എല്ലാ പാർട്ടികളും ഉൾപ്പെട്ട മെയിൻസ്ട്രീം പ്രചാരണത്തിലാണ് ഓസ്റ്റിനും വുഡ്‌കോക്കും ലേബറിന് കടുത്ത വെല്ലുവിളിയുയർത്തി സ്വന്തം നിലപാട് പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്കാകും വോട്ടുചെയ്യുകയെന്ന് ഇരുവരും പ്രഖ്യാപിച്ചു. ജെറമി കോർബിൻ പാർട്ടിക്കും രാജ്യത്തിനും അപമാനമാണെന്ന പ്രഖ്യാപനത്തോടെയാണ് അവർ തങ്ങളുടെ നിലപാട് തുറന്നുപറഞ്ഞത്. പാർട്ടിക്ക് ഇന്നേവരെ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത നേതാവാണ് കോർബിനെന്നും ഓസ്റ്റിൻ പറഞ്ഞു.

കോർബിനെ ദേശവിരുദ്ധനായി ചിത്രീകരിച്ച് ഓസ്റ്റിനും വുഡ്‌കോക്കും വന്നതിന് പിന്നാലെ, ദേശസ്‌നേഹ കാർഡുമായി ബോറിസ് ജോൺസൺ സ്‌കോട്ട്‌ലൻഡിൽ പ്രചാരണത്തിന് തുടക്കമിട്ടു. രണ്ടാമതൊരു ഹിതപരിശോധനയിലേക്ക് രാജ്യത്തെ തള്ളിവിട്ട് സമ്പദ്ഘടനയെ തകിടം മറിക്കുന്നത് ഒഴിവാക്കാൻ തന്നെ അധികാരത്തിൽ നിലനിർത്തണമെന്ന് അദ്ദേഹം സ്‌കോട്ടിഷ് ജനതയോട് ആവശ്യപ്പെട്ടു. ബ്രെക്‌സിറ്റ് സുഗമമായി നടപ്പാക്കുന്ന കൺസർവേറ്റീവ് സർക്കാർ വേണോ അതോ മറ്റൊരു റഫറണ്ടത്തിലേക്ക് രാജ്യത്തെ തള്ളിവിട്ട് പ്രതിസന്ധി സൃഷ്ടിക്കുന്ന കോർബിൻ സർക്കാർ വേണോ എന്ന് തീരുമാനിക്കാമെന്ന് ബോറിസ് പറഞ്ഞു.

സ്‌കോട്ട്‌ലൻഡിനെ ബ്രിട്ടനിൽനിന്ന് അടർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോർബിനും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി നേതാവ് നിക്കോള സ്റ്റർഗണും പ്രവർത്തിക്കുന്നതെന്ന് ബോറിസ് കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ സ്‌കോട്ട്‌ലൻഡിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാനുള്ള മറ്റൊരു ഹിതപരിശോധന നടത്താമെന്ന ധാരണയിലാണ് സ്റ്റർഗഗണും കോർബിനും പ്രവർത്തിക്കുന്നതെന്നും ബോറിസ് ആരോപിച്ചു. എന്നാൽ, ഈ ആരോപണം സ്റ്റർഗണും കോർബിനും നിഷേധിച്ചു.

തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ സർവേ ഫലങ്ങളും. 36 ശതമാനം പേരാണ് ബോറിസ് ജോൺസണിനെ അധികാരത്തിൽ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നത്. ജറമി കോർബിനെ പ്രധാനമന്ത്രിയാക്കണമെന്ന് 25 ശതമാനം പേർ പിന്തുണയ്ക്കുന്നു. നിഗൽ ഫരാജിന്റെ നേതൃത്വത്തിലുള്ള ബ്രെക്‌സിറ്റ് പാർട്ടിയുടെ നിലപാടാകും ഇത്തവണ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ഫരാജിന്റെ പിന്തുണ കൺസർവേറ്റീവ് പാർട്ടിക്കായിരിക്കുമെന്നും ബ്രെക്‌സിറ്റ് പാർട്ടി മത്സരരംഗത്തുണ്ടാവില്ലെന്നും കരുതുന്നവരുമുണ്ട്. അങ്ങനെ വന്നാൽ, ബോറിസ് ജോൺസണിന് കാര്യങ്ങൾ അനായാസമാകുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP