Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലെ ചാപ്പോയുടെ മകനെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറെ പട്ടാപ്പകൽ കശാപ്പ് ചെയ്ത് മെക്‌സിക്കൻ ക്രിമിനൽ സംഘം; ലോകത്തെ മയക്കുമരുന്ന് മാഫിയകളുടെ ഭീമന്മാർ വാഴുന്ന നാട്ടിൽനിന്നും വീണ്ടും ചോരക്കഥകൾ പുറത്ത്

ലെ ചാപ്പോയുടെ മകനെ അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസറെ പട്ടാപ്പകൽ കശാപ്പ് ചെയ്ത് മെക്‌സിക്കൻ ക്രിമിനൽ സംഘം; ലോകത്തെ മയക്കുമരുന്ന് മാഫിയകളുടെ ഭീമന്മാർ വാഴുന്ന നാട്ടിൽനിന്നും വീണ്ടും ചോരക്കഥകൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

മെക്‌സികോ: കുപ്രസിദ്ധ മയക്കുമരുന്ന് ഭീമൻ ലെ ചാപ്പോയുടെ മകനെ അറസ്റ്റ് ചെയ്ത മെക്‌സിക്കൻ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ കൊലപ്പെടുത്തി ക്രിമിനൽ മാഫിയ. കുലിക്കാൻ ഷോപ്പിങ് സെന്ററിന് മുൻപിലായിട്ടാണ് സംഭവം.അരുംകൊലയുടെ ഞെട്ടിക്കുന്ന സി.സി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

ബുുധനാഴ്ച പുലർച്ചെയാണ് സംഭവം അരങ്ങേറിയത്. വെള്ള നിസാൻ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഫോളോ ചെയ്താണ് പാർക്കിങ് ഗ്രൗണ്ടിലെത്തിയ അക്രമിസംഘം കൊലപ്പെടുത്തിയത്.ചുവന്ന കാറിലെത്തിയ അക്രമിസംഘം പാർക്കിങ് ഗ്രൗണ്ടിലെത്തിയ ശേഷം ചാടിയിറങ്ങി പൊലീസ് ഉദ്യോഗസ്ഥന്റെ കാറിന് നേരെ വെടിയുതിർത്തു. മുപ്പത് സെക്കന്റ് നിർത്താതെ വെടിയുയർത്തി ശേഷമാണ് അക്രമിസംഘം കടന്നത്.

നുറ്റിയമ്പതിലധികം ബുള്ളറ്റുകൾ പൊലീസ് ഓഫീസർക്കും വാഹനത്തിനും നേരെ ഉതിർത്തതായി മെക്‌സിക്കൻ പൊലീസ് പറയുന്നു. എഡ്യുറാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമി സംഘത്തിന്റെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. സിനലോയിലെ സ്‌റ്റേറ്റ് പ്രിവന്റിവിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട എഡ്യൂറൺ.

എൽ ചാപ്പോയുടെ മകനെ ഓക്ടോബർ 17നാണ് മെക്‌സിക്കൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റോടുകൂടി സിനലോവയിലെ പൊലീസ് അർദ്ദസേന വിഭാഗങ്ങൾക്ക് നേരെ അക്രമീസംഘത്തിന്റെ വധഭീഷണിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനെ വധിച്ചുകൊണ്ടുള്ള വാർത്ത എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP