Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാൻ ശ്രമിക്കുന്നു; എന്നാലത് നടക്കാൻ പോകുന്നില്ല; ആഞ്ഞടിച്ച് രജനീകാന്ത്; സുപ്പർ സ്റ്റാറിന്റെ പരാമർശം പൊൻ രാധാകൃഷ്ണന്റെ ക്ഷണത്തിന് പിന്നാലെ

'തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാൻ ശ്രമിക്കുന്നു; എന്നാലത് നടക്കാൻ പോകുന്നില്ല; ആഞ്ഞടിച്ച് രജനീകാന്ത്; സുപ്പർ സ്റ്റാറിന്റെ പരാമർശം പൊൻ രാധാകൃഷ്ണന്റെ ക്ഷണത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്താമായിരിക്കെ, ഈ പ്രചാരണങ്ങളെ പാടേ തള്ളി തമിഴ് സൂപ്പർ താരം രജനീകാന്ത്.ബിജെപിക്കെതിരെ ആഞ്ഞടിച്ചു. പൊൻ രാധാകൃഷ്ണൻ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

'തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാൻ ശ്രമിക്കുന്നു. എന്നാലത് നടക്കാൻ പോകുന്നില്ല,' രജനീകാന്ത് പ്രതികരിച്ചു.ചെന്നൈയിൽ നടൻ കമൽഹാസന്റെ നിർമ്മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമർശം.

കമൽഹാസൻ രാഷ്ട്രീയത്തിൽ പ്രവേശനം നടത്തിയെങ്കിലും സിനിമയിൽ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു. മാസങ്ങളായി തമിഴ് രാഷ്ട്രീയ ആകാശത്തിന് മേലെ പറന്നുനടന്നിരുന്ന ഒരു ചോദ്യത്തിനാണ് രജനീകാന്തിന്റെ തുറന്നുപറച്ചിലോടെ അവസാനമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു.

ബിജെപി ദേശീയ - സംസ്ഥാന നേതാക്കളുമായി രജനീകാന്ത് വേദി പങ്കിട്ടപ്പോഴെല്ലാം ഈ അഭ്യൂഹം ശക്തിപ്പെട്ടു. ഏറ്റവുമൊടുവിൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കൊണ്ട് രജനീകാന്ത് നടത്തിയ പ്രസംഗം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചയിരുന്നു രജനീകാന്തിന്റെ പ്രസംഗം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ അഭിനന്ദിച്ച രജനീകാന്ത്, ഇതിനെ ഒന്നാന്തരം നടപടിയെന്നാണ് വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP