Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നവയുഗം സാംസ്കാരികവേദി കേരളപ്പിറവി സെമിനാർ സംഘടിപ്പിച്ചു

നവയുഗം സാംസ്കാരികവേദി കേരളപ്പിറവി സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: ഭാഷാടിസ്ഥാനത്തിൽ മലയാളികളുടെ സംസ്ഥാനമായി കേരളം രൂപവൽക്കരിക്കപ്പെട്ടിട്ടു 63 വർഷങ്ങൾ പൂർത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി, നവയുഗം സാംസ്കാരികവേദി കേരളപ്പിറവി സെമിനാർ സംഘടിപ്പിച്ചു.

ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ, നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ജെനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, പ്രസിഡന്റ് ബെൻസിമോഹൻ.ജി, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി എന്നിവർ സംസാരിച്ചു.

കേരളസംസ്ഥാനത്തെ ഇന്ത്യക്ക് തന്നെ മാതൃകയാക്കിയത്, ഈ സമൂഹത്തിൽ അടിയുറച്ചു വേരോടിയ ഇടതുപക്ഷബോധമാണ് എന്ന് സെമിനാറിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി..

കഴിഞ്ഞ 63 വർഷങ്ങൾ കൊണ്ട് വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് മീനു അരുൺ, ശ്രീകുമാർ വെള്ളല്ലൂർ, ഗോപകുമാർ, ജയകുമാർ, ദാസൻ രാഘവൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.യോഗത്തിന് നവയുഗം കേന്ദ്ര നേതാക്കളായ ഉണ്ണി പൂചെടിയല് സ്വാഗതവും, ഇ.എസ്.റഹീം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP