Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമി കൾച്ചറൽ സെന്റർ ഒരുക്കുന്ന പ്രഭാഷണം 15 ന്

ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമി കൾച്ചറൽ സെന്റർ ഒരുക്കുന്ന പ്രഭാഷണം 15 ന്

സ്വന്തം ലേഖകൻ

ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമി കൾച്ചറൽ സെന്റർ മലയാളികൾക്കായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി നവംബർ 15 വെള്ളി വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ദോഹ ഫനാർ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ 'മുഹമ്മദ് നബി ജീവിതവും ദർശനവും' എന്ന വിഷയത്തിൽ ബഹുമാന്യ പണ്ഡിതൻ ഉമർ ഫൈസിയും 'പ്രവാചകനെ അറിയുക' എന്ന വിഷയത്തിൽ അഷ്റഫ് സലഫിയും പ്രഭാഷണം നടത്തും. മാനവ ലോകത്തിനു വഴികാട്ടിയായി സർവ്വലോക രക്ഷിതാവ് തിരഞ്ഞെടുത്തയച്ച മുഹമ്മദ് നബിയുടെ ജീവിതയാത്രയെയും അദ്ദേഹം ലോകത്തിനു മാതൃകയായി മുന്നോട്ട് വെച്ച ദർശനത്തേയും അടുത്തറിയാനുള്ള അവസരമാണ് പരിപാടിയെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ മഗ്രിബ് നമസ്‌കാരത്തിന് ഫനാർ മസ്ജിദിൽ എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 33011992/55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP