Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിഎസ്ഇ ബഹ്റൈൻ ക്ലസ്റ്റർ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ്; ഇന്ത്യൻ സ്‌കൂൾ ഗേൾസ് ടീമിന് കിരീടം

സിബിഎസ്ഇ ബഹ്റൈൻ ക്ലസ്റ്റർ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ്; ഇന്ത്യൻ സ്‌കൂൾ ഗേൾസ് ടീമിന് കിരീടം

സ്വന്തം ലേഖകൻ

സിബിഎസ്ഇ ബഹ്റൈൻ ക്ലസ്റ്റർ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികളുടെ ടീമിന് ഉജ്വല വിജയം. ഇക്കഴിഞ്ഞ ഒക്ടോബർ 29, 30 തീയ്യതികളിൽ ഏഷ്യൻ സ്‌കൂളിൽ നടത്തിയ അണ്ടർ 19 വിഭാഗങ്ങളിലെ മത്സരത്തിലാണ് ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികൾ മികച്ച വിജയം നേടിയത്. ഫൈനലിൽ ശ്രീജ ഗായത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്‌കൂൾ ടീം ന്യൂ മില്ലേനിയം സ്‌കൂളിനെ പരാജയപ്പെടുത്തി ചാംപ്യൻഷിപ് കരസ്ഥമാക്കുകയായിരുന്നു. ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികളുടെ ടീം തുടർച്ചയായ നേടുന്ന നാലാമത്തെ വിജയമാണിത്. 

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എംഎൻ, മുഹമ്മദ് ഖുർഷീദ് ആലം, സജി ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളായ ടീം അംഗങ്ങളെയും പരിശീലകരായ വിജയൻ നായരെയും ഭാരതി അരുൺ കുമാറിനെയും കായിക വകുപ്പ് മേധാവി സൈകത്ത് സർക്കാറിന്റെ നേതൃത്വത്തിലുള്ള വകുപ്പിലെ മുഴുവൻ അദ്ധ്യാപകരെയും അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP