Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയ്ക്ക് പിന്നാലെ കുതിരക്കച്ചവടത്തിന് വേദിയായി മഹാരാഷ്ട്ര; സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി വിട്ടുനിന്നതോടെ പ്രതിപക്ഷത്തിനെ ചാക്കിട്ട് പിടിക്കൊനൊരുങ്ങി ശിവസേന; മുഖ്യമന്ത്രി പദം തന്നില്ലെങ്കിൽ വിട്ടുവീഴ്ചയില്ലെന്ന ശിവസേന നിലപാടിനോട് അമ്പിനും വില്ലിനും അടുക്കാതെ ബിജെപി നേതൃത്വം; എംപിമാരെ റിസോർട്ടിലേക്ക് മാറ്റിയതിന് പിന്നാലെ സ്വതന്ത്രരേയും എൻ.സി.പിയേയും ചാക്കിലാക്കാൻ ശിവസേന നീക്കം; എംഎ‍ൽഎമാരെ മറുകണ്ടം ചാടിക്കുമോ എന്ന ഭയന്നതോടെ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസും

കർണാടകയ്ക്ക് പിന്നാലെ കുതിരക്കച്ചവടത്തിന് വേദിയായി മഹാരാഷ്ട്ര; സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി വിട്ടുനിന്നതോടെ പ്രതിപക്ഷത്തിനെ ചാക്കിട്ട് പിടിക്കൊനൊരുങ്ങി ശിവസേന; മുഖ്യമന്ത്രി പദം തന്നില്ലെങ്കിൽ വിട്ടുവീഴ്ചയില്ലെന്ന ശിവസേന നിലപാടിനോട് അമ്പിനും വില്ലിനും അടുക്കാതെ ബിജെപി നേതൃത്വം; എംപിമാരെ റിസോർട്ടിലേക്ക് മാറ്റിയതിന് പിന്നാലെ സ്വതന്ത്രരേയും എൻ.സി.പിയേയും ചാക്കിലാക്കാൻ ശിവസേന നീക്കം; എംഎ‍ൽഎമാരെ മറുകണ്ടം ചാടിക്കുമോ എന്ന ഭയന്നതോടെ റിസോർട്ട് രാഷ്ട്രീയവുമായി കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കർണാടകയ്ക്ക് പിന്നാലെ കുതിരക്കച്ചവട രാഷ്ട്രീയത്തിന് വേദിയായ മഹാരാഷ്ട്ര. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പിന്നിട്ടതിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി വിട്ട് നിന്നതോടെയാണ് മുന്നണിയിൽ പൊടുന്നനെ ആശങ്ക പൊട്ടിപ്പുറപ്പെട്ടത്. സർക്കാർ രൂപീകരണത്തിന് എൻ.ഡി.എ കക്ഷിയിൽ ബിജെ.പിയാണ് പ്രബലരായി മുന്നിൽ നിൽക്കുന്നത് 288 സീറ്റുകളുള്ള നിയമസഭയിലേക്ക് കേവലഭൂരിപക്ഷത്തിലാണ് ബിജെപി കുതിച്ച കയറിയത്.

എന്നാൽ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചില്ല. സർക്കാർ രൂപീകരിക്കാൻ ബദൽ മാർഗ്ഗം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്. അതിനിടെ, ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവേണ്ട എന്ന് തീരുമാനിച്ചതോടെയാണ് ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ രംഗ് ശാർദ റിസോർട്ടിലേക്ക് മാറ്റിയത്.

ഇതിന് പിന്നാലെ എൻ.ഡി.എ സ്ഖ്യ ശിവസേന കഴിഞ്ഞ ദിവസം എൻഡിഎ സഖ്യകക്ഷി ശിവസേന തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹിന്ദി ഹൃദയഭൂമിയായ മഹാരാഷ്ട്രയിൽ ബിജെപി തങ്ങളുടെ ഭരണം നിലനിർത്താൻ എന്തും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ശിവസേന അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യത്തിൽ അമിത്ഷാ രംഗത്തിറങ്ങി കളിക്കുമെന്ന പ്രതീക്ഷയും ബിജെപി മുന്നിൽ കാണുന്നു.

കുതിരക്കച്ചവടത്തിന് വേദിയായി മഹാരാഷ്ട്ര

ബിജെപി തങ്ങളുടെ എംഎഎൽഎമാരെ ചാക്കിലാക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിയായിരുന്നു ശിവസേന രംഗത്തെത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാന്ദ്രയിലെ റിസോർട്ടിൽ നിന്നും പുറത്തുവരരുത് എന്നാണ് ശിവസേന എംഎൽഎമാർക്ക് പാർട്ടി മേധാവി ഉദ്ദവ് താക്കറെ നൽകിയിരിക്കുന്ന നിർദ്ദേശം. കാവൽ മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്യരുതെന്നും ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെടുകയും ചെയ്തത് ബിജെപിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി കർണാടക മോഡലിൽ തങ്ങളുടെ എംഎ‍ൽഎനമാരെ വലിക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസും എംഎ‍ൽഎമാരെ സേഫ് സോണിലേക്ക് എത്തിച്ചത്. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന ഘട്ടത്തിൽ കോൺഗ്രസ് എൻ.സി.പി കക്ഷികളുമായി ധാരണ നടത്താൻ നീക്കവും സജീവമാണ്.പാർട്ടി നേതാവ് വിജയ് വദേത്തിവാറിന്റെ വീട്ടിലെത്തിയ എംഎൽഎമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം കോൺഗ്‌സ തീരുമാനമെടുത്തത്്. ബിജെപി ചാക്കിട്ടുപിടിത്തം ഒഴിവാക്കാനാണ് എംഎൽഎമാരെ മാറ്റുന്നതെന്നാണ് കോൺഗ്രസ് പ്രതികരണവും.

അമ്പിനും വില്ലിനും അടുക്കാതെ ശിവസേന

കോൺഗ്രസ്്-44,എൻ.സി.പി 54, ശിവസേന-56, ബിജ.പെി 105 എന്നിങ്ങനെയാണ് മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശിവസേന കടുംപിടത്തും വിടാത്ത സാഹചര്യത്തിലാണ് ബിജെപി എംഎൽഎമാരെ കൂടെക്കൂട്ടാൻ ശ്രമം നടത്തുന്നതായി വിവരങ്ങൾ പുറത്തുവന്നത്. ശിവസേനയുടെ 25എംഎൽഎമാരുമായി ബിജെപി ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങൾക്കും അവകാശമുണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ശിവനസേന വ്യക്തമാക്കുന്നത്. തങ്ങളുടെ നിലപാട് അംഗീകരിക്കുന്നെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്നാണ് ബിജെപി നേതൃത്വത്തോട് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പറഞ്ഞത്. എന്നാൽ ഫട്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി-സേന സർക്കാർ അധികാരത്തിലേറുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

കേന്ദ്രമന്ത്രി നിതൻ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാൽ ഒത്തുതീർപ്പിലെത്താമെന്ന ശിവസേനയുടെ നിലപാടും ബിജെപി അംഗീകരിച്ചില്ല. ഒത്തുതീർപ്പ് മുഖ്യമന്ത്രിയാകാനില്ലെന്നും ഫട്നാവിസ് തന്നെ മഹാരാഷ്ട്ര ഭരിക്കും എന്നുമായിരുന്നു ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 105ഉം ശിവസേന 56സീറ്റുമാണ് നേടിയത്. ബിജെപിക്ക് പ്രതീക്ഷിച്ച ഭൂപക്ഷം ലഭിക്കാതെ വന്നതോടെ ശിവസേന മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തെത്തുകയായിരുന്നു.

ആകെയുള്ള 288 സീറ്റുകളിൽ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകൾ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇത്തവണ ഇരു കക്ഷികൾക്കും സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതോടെ മുഖ്യമന്ത്രി പദത്തിനായി ശിവസേന രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്കസേരയ്ക്കായി കരുനീക്കി ശിവസേന; സഖ്യം വേണ്ടെന്ന്  കോൺഗ്രസ്

മുഖ്യമന്ത്രിസ്ഥാനം പങ്കുവച്ചില്ലെങ്കിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി അവസാനിച്ചതോടെയാണ് ഗവർണറെ കാണാൻ എൻ.ഡി.എ സഖ്യം തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിക്കസേര എന്ന ആവശ്യം ശിവസേന മുന്നോട്ട് വച്ചതോടെ സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി വിട്ട് നിൽക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസുമായി അനുരഞ്ജന ചർച്ചകൾ നടത്തിയത് ഒത്തുതീർപ്പാകുമോ എന്ന പ്രതീക്ഷയാണ് ഉയർത്തിക്കാട്ടുന്നത്.

സേനയുമായി കൂട്ട് വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചതോടെയാണ് ബിജെപിക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാർ നിലപാട് ശിവസേന നേതൃത്വത്തെയും അറിയിച്ചിരുന്നു.

പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചർച്ചകളോട് സഹകരിക്കേണ്ടിവരും. ആർഎസ്എസിന്റെ നിർദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ മധ്യസ്ഥ ചർച്ചകൾക്ക് ബിജെപി നിയമിച്ചു.ഉപമുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളിൽ ചിലതും ഒപ്പം കേന്ദ്രമന്ത്രിസ്ഥാനവും ഒത്തുതീർപ്പ് ഫോർമുലയായി സേനയ്ക്ക് മുന്നിൽ വയ്ക്കുമെന്നാണ് സൂചന. കാവൽ സർക്കാരിന്റെ കാലാവധി തീരുന്ന സാഹചര്യത്തിൽ ഫഡ്‌നാവേസ് രാജിവച്ച് പുറത്തിറക്കണമെന്നാണ് ശിവസേന കട്ടായം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP