Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 23 പുതിയ തസ്തികകൾ

ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 23 പുതിയ തസ്തികകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ തൃശൂരിലെ പഞ്ചകർമ്മ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 23 പുതിയ തസ്തികൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 1 ആശുപത്രി സൂപ്രണ്ട്, 16 മാസിയർ, 4 നഴ്സിങ് സ്റ്റാഫ്, 2 ഫാർമസിസ്റ്റ് എന്നീ തസ്തികകളാണ് അനുവദിച്ച് ഉത്തരവായിട്ടുള്ളത്. ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റലിൽ പൂർണമായും പ്രവർത്തനസജജമായ നവീകരിച്ച ബ്ലോക്കിന് വേണ്ടിയാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. 100 കിടക്കകൾ സജ്ജമായ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് ഇത് സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

2004ൽ 25 കിടക്കകളുള്ള ആശുപ്രതിയായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം ഇന്ന് നൂറുകണക്കിന് രോഗികൾക്ക് ഒ.പി., ഐ.പി. വിഭാഗങ്ങളിലായി ചികിത്സ നൽകിവരുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ച ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP