Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോയിൽ കേരള ക്ലബിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി. നിർവഹിച്ചു

ഷിക്കാഗോയിൽ കേരള ക്ലബിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി. നിർവഹിച്ചു

സ്വന്തം ലേഖകൻ

ചിക്കാഗോയിലും, പരിസരത്തും താമസിക്കുന്ന 60 കുടുംബങ്ങളുടെ കൂട്ടായ്മയായ 'കേരള ക്ലബി'ന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി. നിർവഹിച്ചു.തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആണ് കേരള ക്ലബ് ലക്ഷ്യമിടുന്നത്. മറ്റു സംഘടനകളോ ക്ലബുകളോ ചെയ്യുന്ന പരിപാടികൾ ക്ലബിന്റെ പ്രവർത്തന പരിധിയിൽ വരില്ല. ഇതിലെ അംഗങ്ങൾക്കു മാത്രം ഉള്ള പ്രവർത്തനങ്ങളും, പരിപാടികളും ആണ് ഉദ്ദേശിക്കുന്നത്. കാരണം അംഗങ്ങൾ എല്ലാവരും തന്നെ മറ്റു സാമൂഹിക സാംസ്‌കാരിക സംഘടനകളിലും, സമുദായ സംഘടനകളിലും പ്രവർത്തിക്കുന്നവർ ആണ്.

അതോടൊപ്പം സമൂഹത്തിനോ, വ്യക്തികൾക്കോ, ആവശ്യമെന്നു കണ്ടാൽ സഹായങ്ങൾ ചെയ്യുവാനും താൽപര്യം ഉണ്ട്. ക്ലബിലെ അംഗങ്ങൾ തികച്ചും ഫാമിലി ഓറിയന്റഡ് ആണ്.

അംഗങ്ങളായ കുടുംബങ്ങൾ തമ്മിൽ സുഹൃത്ബന്ധം മെച്ചപ്പെടുത്തുകയാണു പ്രധാന ലക്ഷ്യം. ഒന്നിച്ചു കൂടുവാനും ഭക്ഷണം പാകം ചെയ്ത് ഒന്നിച്ച് കഴിക്കുവാനും, കുട്ടികൾ കോളേജിൽ പോയിക്കഴിഞ്ഞ് ഒറ്റക്കിരിക്കുന്ന മാതാപിതാക്കൾ, കുട്ടികളുടെ കല്യാണം കഴിഞ്ഞതിനുശേഷം ഒറ്റയ്ക്കിരിക്കുന്ന മാതാപിതാക്കല്ലാം എന്നിവർക്കെല്ലാം ഒന്നിച്ചു കൂടാനുള്ള വേദിയാണിത്

അംഗങ്ങൾ ഒരുമിച്ചുള്ള ഉല്ലാസയാത്ര തുടങ്ങിയവയും പ്രവർത്തന പദ്ധതിയിൽ ഉണ്ട്. മറ്റു സംഘടനകളിൽ കാണുന്ന വ്യക്തിവൈരാഗ്യവും, കക്ഷി രാഷ്ട്രീയവും, ഗ്രൂപ്പിസവും ഒക്കെ ഒഴിവാക്കുന്നതിന് കമ്മിറ്റിക്കാരെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയായിരിക്കും. കേരള ക്ലബ് അംഗങ്ങൾക്ക് ഒന്നിച്ചു കൂടുവാൻ ഒരു ബിൽഡിങ് എടുത്തിട്ടുണ്ട്.

ക്ലബിന്റെ പ്രവർത്തനങ്ങളും, ഉദ്ദേശശുദ്ധിയും, അറിഞ്ഞ ചാഴിക്കാടൻ ഇതിലെ അംഗങ്ങളെ മുക്തകണ്ഠം പ്രകീർത്തിച്ചു. കേരള ക്ലബ്, കേരള പിറവി2019ൽ നിലവിൽ വന്നത്വരും കാലങ്ങളിൽ നിങ്ങൾക്ക് അഭിമാനിക്കാം എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ക്ലബിന്റെ പ്രഥമ കമ്മിറ്റി അംഗങ്ങളായ ബെന്നി വച്ചാച്ചിറ, അച്ചൻകുഞ്ഞ് മാത്യു, സാജൻ താമരപള്ളി, സാബു അച്ചേട്ട്, ജോസഫ് മാത്യു, വർഗീസ് ജോൺ, റോയി മുളകുന്നം എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.ടെസ ചുങ്കത്തിന്റെ പ്രാർത്ഥനാ ഗാനത്തോടു കൂടിയ മീറ്റിംഗിൽ ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യു നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP