Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുട്ടിക്കൂട്ടത്തിന്റെ കലർപ്പില്ലാത്ത ആഗ്രഹത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സും; തങ്ങൾക്കും പ്രചോദനമായ കുട്ടികളെ കലൂരിലുള്ള ഫുട്‌ബോൾ ക്ലബ്ബിലേക്ക് ക്ഷണിച്ച് കേരളത്തിന്റെ സ്വന്തം ടീം

കുട്ടിക്കൂട്ടത്തിന്റെ കലർപ്പില്ലാത്ത ആഗ്രഹത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സും; തങ്ങൾക്കും പ്രചോദനമായ കുട്ടികളെ കലൂരിലുള്ള ഫുട്‌ബോൾ ക്ലബ്ബിലേക്ക് ക്ഷണിച്ച് കേരളത്തിന്റെ സ്വന്തം ടീം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നിഷ്‌കളങ്കരായ ഒരുകൂട്ടം കുട്ടികളുടെ കലർപ്പില്ലാത്ത ആഗ്രഹത്തിന് ഒപ്പം നിൽക്കുകയാണ് ഒരുനാട്ടിലെ കായിക പ്രേമികൾ. സ്വന്തമായി ഫുട്‌ബോൾ വാങ്ങാൻ യോഗം ചേർന്ന മലപ്പുറത്തെ കുട്ടിത്താരങ്ങൾക്ക് ഫുട്‌ബോളുമായി നിരവധി പേർ മുന്നോട്ട് വന്നതിന് പിന്നാലെ കുട്ടികൾക്ക് കേരളത്തിന്റെ സ്വന്തം ഫുട്‌ബോൾ ക്ലബ്ബിന്റെ ക്ഷണം. തങ്ങളുടെ ക്യാമ്പ് സന്ദർശിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുട്ടികളെ ക്ഷണിച്ചിരിക്കുന്നത്. കുട്ടിക്കൂട്ടം തങ്ങൾക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കൊച്ചി കലൂരിലെ ഫുട്ബോൾ ക്ലബിലേക്ക് ക്ഷണിച്ചു. കുട്ടികൾക്ക് അവർ എന്താണോ സ്വപ്നം കണ്ടതും അർഹിക്കുന്നതും അത് നൽകുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു. വീഡിയോ പകർത്തിയ സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിക്കുകയും ചെയ്തു.

കുട്ടികളുടെ മീറ്റിംഗിന്റെ വീഡിയോ ഹിറ്റായതിനെ തുടർന്ന് ചലച്ചിത്ര താരം ഉണ്ണിമുകുന്ദനും നിരവധി ക്ലബുകളും കുട്ടികൾക്ക് ഫുട്‌ബോളും ഇവർക്ക് ജെഴ്‌സിയുമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് സുശാന്ത് നിലമ്പൂർ സ്വന്തം വീടിനടുത്ത് ഫുട്ബോൾ സ്വന്തമാക്കുന്നതിന് വേണ്ടി യോഗം കൂടിയ കുട്ടിത്താരങ്ങളുടെ വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കൂട്ടം കുട്ടികൾ മീറ്റിങ് കൂടി ഫുട്‌ബോൾ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

തെങ്ങിന്റെ മടല് കൊണ്ട്, മുകളിൽ ഒരു കമ്പ് വെച്ച് മൈക്ക് സ്റ്റാൻഡ് ഉണ്ടാക്കി, പ്ലാസ്റ്റിക് കവർ കീറി പൊന്നാടയാക്കിയാണ് കുട്ടിപ്പട്ടാളം മീറ്റിങ് സംഘടിപ്പിച്ചത്. അടുത്ത ഞായറാഴ്‌ച്ച ഓൺലൈൻ ആയി ഫുട്‌ബോൾ ഓർഡർ ചെയ്യുമെന്നും ആ ഒരാഴ്‌ച്ച മിഠായി വാങ്ങാതെ പൈസ എടുത്തവെച്ച് ഫുട്‌ബോൾ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നുമാണ് മീറ്റിങ്ങിലെടുത്ത തീരുമാനം.

മണിക്കൂറുകൾ പിന്നിടുമ്പോഴേക്ക് വൻ ഹിറ്റായി മാറിയ വീഡിയോ സുഷാന്തിന്റെ അക്കൗണ്ടിലൂടെ മാത്രം 23 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് കണ്ടത്. മറ്റ് നിരവധി പ്രൊഫൈലുകളിലും പേജുകളിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം ഹിറ്റാണ്. പഴയകാല ഓർമകളിലേക്ക് തങ്ങളെ കൈപിടിച്ച് നടത്തിയ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുന്ന കമന്റുകളാണ് ഈ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP