Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാന്തൻപറയിൽ യുവാവിനെ കൊന്നത് കഴുത്ത് ഞെരിച്ച്; മരണസമയത്ത് റിജോഷ് അർധബോധാവസ്ഥയിൽ; ശരീരത്തിൽ മറ്റ് മുറിവുകളോ പാടുകളോ ഇല്ല; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം; കഴുത്ത് ഞെരിച്ചത് കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്; റിജോഷിനെ കുഴിച്ചിട്ടത് പാതി കത്തിച്ചിട്ടെന്നും പൊലീസ്; പ്രതികൾക്കായി ഊർജ്ജിതമായ തിരച്ചിൽ തുടർന്ന് അന്വേഷണ സംഘം; തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നും സംശയം

ശാന്തൻപറയിൽ യുവാവിനെ കൊന്നത് കഴുത്ത് ഞെരിച്ച്; മരണസമയത്ത് റിജോഷ് അർധബോധാവസ്ഥയിൽ; ശരീരത്തിൽ മറ്റ് മുറിവുകളോ പാടുകളോ ഇല്ല; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം; കഴുത്ത് ഞെരിച്ചത് കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്; റിജോഷിനെ കുഴിച്ചിട്ടത് പാതി കത്തിച്ചിട്ടെന്നും പൊലീസ്;  പ്രതികൾക്കായി ഊർജ്ജിതമായ തിരച്ചിൽ തുടർന്ന് അന്വേഷണ സംഘം; തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നും സംശയം

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി; ശാന്തൻപാറയിലെ റിജോഷിനെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പ്രാഥമിക കണ്ടെത്തൽ. ഇതിനായി കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണസമയത്ത് റിജോഷ് അർധബോധാവസ്ഥയിൽ, ശരീരത്തിൽ മറ്റ് മുറിവുകളില്ല. മൃതശരീരത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.ശാന്തൻപാറയിലെ ഫാം ഹൗസ് ജീവനക്കാരനാണ് റിജോഷ്.

കേസിൽ റിസോർട്ട് മാനേജർ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചൊവ്വാഴ്ച ഇരുവരും പാലായിൽ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തിൽ അതിർത്തി മേഖലകളിലുമെല്ലാം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു.

എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ തിങ്കളാഴ്ച ലിജിയേയും ഇവർ ജോലി ചെയ്യുന്ന സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി. ഇവരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്.

ഇരുവരെയും പാലയിൽ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല. ഒരുപക്ഷേ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു സംഘം അവിടെയും അന്വേഷിക്കുന്നുണ്ട്. റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. സഹോദരന്റെ മൊബൈലിലേക്കാണ് വസീം ഈ വീഡിയോ അയച്ചത് . ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കാൻ വസീമിനെ സഹായിച്ചെന്ന് കരുതുന്ന സഹോദരനെയും സുഹൃത്തിനേയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP