Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോധവത്ക്കരണം കൊണ്ടും ഗുണമില്ലാതെ വന്നതോടെ സാക്ഷാൽ കാലനെ കളത്തിലിറക്കി ഇന്ത്യൻ റയിൽവെ; ട്രാക്കിൽ ഇറങ്ങുന്ന ആളുകളെ ഈ കാലൻ പൊക്കിയെടുക്കുന്നത് ജീവിതത്തിലേക്ക്

ബോധവത്ക്കരണം കൊണ്ടും ഗുണമില്ലാതെ വന്നതോടെ സാക്ഷാൽ കാലനെ കളത്തിലിറക്കി ഇന്ത്യൻ റയിൽവെ; ട്രാക്കിൽ ഇറങ്ങുന്ന ആളുകളെ ഈ കാലൻ പൊക്കിയെടുക്കുന്നത് ജീവിതത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ബോധവത്ക്കരണം കൊണ്ടും ഗുണമുണ്ടാകാതെ ഒടുവിൽ ജീവൻ രക്ഷിക്കാൻ സാക്ഷാൽ കാലനെ തന്നെ കളത്തിലിറക്കി ഇന്ത്യൻ റയിൽവെ. റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്ന സമയത്ത് അപകടങ്ങൾ പതിവായതോടെ ബോധവത്ക്കരണ പരിപാടികൾ റയിൽവെ സംഘടിപ്പിച്ചിരുന്നു. പാലവും സബ് വേകളും ഉപയോഗിക്കാതെ എളുപ്പത്തിന് വേണ്ടി റയിൽവെ ട്രാക്കിലൂടെ നടക്കുന്നവർക്ക് പിഴ ഈടാക്കിയിട്ടും ആളുകളെ മനോഭാവം മാറുന്നില്ല എന്ന് കണ്ടപ്പോഴാണ് പുതിയ ആശയവുമായി റയിൽവെ രംഗത്തെത്തിയത്. സാക്ഷാൽ യമരാജനെ കളത്തിൽ ഇറക്കിയാണ് പശ്ചിമ റെയിൽവെ ബോധവത്കരണം നടത്തുന്നത്. ട്രാക്കിൽ ഇറങ്ങുന്ന ആളുകളെ പൊക്കിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് തിരികെ കയറ്റിവിടുന്ന യമരാജന്റെ ചിത്രങ്ങൾ പശ്ചിമ റെയിൽവെ ട്വിറ്ററിൽ പങ്കുവെച്ചു.

ആളുകളെ റെയിൽവെ ട്രാക്കിൽ നടക്കുന്നതിന്റെ അപകടം ബോധിപ്പിക്കാനാണ് ഈ വഴി ഉപയോഗിച്ചതെന്ന് പശ്ചിമ റെയിൽവെ ട്വീറ്റ് വ്യക്തമാക്കി. യാത്രക്കാരെ പാലവും, സബ്വേയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം, ട്വീറ്റ് വ്യക്തമാക്കി. എന്തായാലും റെയിൽവെയുടെ 'കാലൻ' ഐഡിയ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ ബംഗളൂരു പൊലീസും, ഗുർഗാവോൺ ട്രാഫിക് പൊലീസും റോഡ് സുരക്ഷയ്ക്കായി യമരാജന്റെ സഹായം തേടിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP