Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറാം സീസണിലെ മൂന്നാം മത്സരത്തിലും വിജയപതാക പാറിക്കാനാകാതെ കേരളം; ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ വിനയായത് പരിക്ക് മൂലം രണ്ട് താരങ്ങളെ നഷ്ടമായത്

ആറാം സീസണിലെ മൂന്നാം മത്സരത്തിലും വിജയപതാക പാറിക്കാനാകാതെ കേരളം; ഒഡീഷയ്‌ക്കെതിരായ മത്സരത്തിൽ വിനയായത് പരിക്ക് മൂലം രണ്ട് താരങ്ങളെ നഷ്ടമായത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഐഎസ്എല്ലിലെ തങ്ങളുടെ നാലാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത് പരിക്ക് മൂലം രണ്ട് താരങ്ങളെ ആദ്യ 23 മിനിറ്റിനുള്ളിൽ നഷ്ടമായത്. ഇതോടെ ഒഡിഷയ്ക്കെതിരായ വിരസമായ മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ ആറാം സീസണിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും കേരളത്തിന് വിയപതാക പാറിക്കാനായില്ല. പരിക്ക് കാരണം വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച ചില മുന്നേറ്റങ്ങൾ നടത്തി. മലയാളി താരങ്ങളായ കെ. പ്രശാന്തും കെ.പി. രാഹുലും മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ഡിഫൻഡർ ജെയ്റോ റോഡ്രിഗസിന് പേശീവലിവ് കാരണം പിന്മാറേണ്ടി വന്നു. എന്നാൽ മഞ്ഞപ്പടയുടെ ശനിദശ അവിടംകൊണ്ടും തീർന്നില്ല. 23-ാം മിനിറ്റിൽ ഒഡിഷ താരം അഡ്രിയാൻ സന്റാനയുമായി കൂട്ടിയിടിച്ച ബ്ലാസ്റ്റേഴ്സ് താരം മെസ്സി ബൗളി ബോധരഹിതനായത് സ്റ്റേഡിയത്തെ ആശങ്കയിലാഴ്‌ത്തി.

ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഒരു കോർണർ ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലിടെ മെസ്സി, സന്റാനയുമായി കൂട്ടിയിടിക്കുകയായിരുന്നു. മെസ്സി ബോധരഹിതനായതോടെ ആംബുലൻസ് മൈതാനത്തേക്കെത്തി. അഞ്ചു മിനിറ്റോളം മത്സരം നിർത്തിവെയ്ക്കുകയും ചെയ്തു. എന്നാൽ അൽപസമയത്തിനു ശേഷം മെസ്സി ബോധം വീണ്ടെടുത്തത് ഏവർക്കും ആശ്വാസമായി. മെസ്സിയെ ഡഗ്ഔട്ടിലേക്ക് മാറ്റി.

35-ാം മിനിറ്റിൽ സഹലിനെ ബോക്സിൽ വീഴ്‌ത്തയതിന് കേരളം പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും റഫറി അനുവദിക്കാതിരുന്നതും കേരളത്തിന് തിരിച്ചടിയായി. 78-ാം മിനിറ്റിൽ റാഫിക്ക് പകരം ഓഗ്ബെച്ചെയെ കളത്തിലിറക്കിയെങ്കിലും സമനിലക്കുരുക്ക് പൊട്ടിക്കാൻ കേരളത്തിനായില്ല. 86-ാം മിനിറ്റിൽ ഓഗ്ബെച്ചെയുടെ പാസിൽ നിന്നുള്ള രാഹുലിന്റെ ഷോട്ട് ഗോളി ഫ്രാൻസിസ്‌കോ രക്ഷപ്പെടുത്തുകയും ചെയ്തതോടെ കേരളത്തിന് നിരാശ മാത്രമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP