Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവികാരം ഉയർത്തുന്ന പോസ്‌റ്റോ ട്രോളോ ഇറക്കിയാൽ ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്തി അറസ്റ്റ് ചെയ്യും; ഭീതി ഉണർത്തുന്ന വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് പോലും നിയമ വിരുദ്ധം; അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക നിരീക്ഷകരെ ഏർപ്പെടുത്തി കേരളാ പൊലീസും; കോളുകൾ റിക്കോർഡ് ചെയ്യും എന്നതടക്കമുള്ള വ്യാജ വാർത്തകൾ പ്രചരിക്കുമ്പോഴും പരമാവധി കരുതലുമായി കേരളാ പൊലീസ്; അയോധ്യയിൽ ആവേശം കാണിച്ച് പണി കിട്ടാതെ നോക്കുക

മതവികാരം ഉയർത്തുന്ന പോസ്‌റ്റോ ട്രോളോ ഇറക്കിയാൽ ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്തി അറസ്റ്റ് ചെയ്യും; ഭീതി ഉണർത്തുന്ന വ്യാജ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് പോലും നിയമ വിരുദ്ധം; അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക നിരീക്ഷകരെ ഏർപ്പെടുത്തി കേരളാ പൊലീസും; കോളുകൾ റിക്കോർഡ് ചെയ്യും എന്നതടക്കമുള്ള വ്യാജ വാർത്തകൾ പ്രചരിക്കുമ്പോഴും പരമാവധി കരുതലുമായി കേരളാ പൊലീസ്; അയോധ്യയിൽ ആവേശം കാണിച്ച് പണി കിട്ടാതെ നോക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരക്കാരെ ഉടനടി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയതായി അധികൃതർ അറിയിച്ചു. കേരളത്തിലും അതീവ ജാഗ്രതയാണ് ഇക്കാര്യത്തിൽ പുലർത്തുന്നത്. പ്രശ്‌നങ്ങളുണ്ടാക്കുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും.

എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

കേരളാ പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ

1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.

2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.

3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

അയോധ്യാ കേസിൽ സുപ്രീം കോടതി സംബന്ധിച്ച് ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. അയോധ്യാ കേസിൽ സുപ്രീം കോടതി വിധി എന്തുതന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങൾ മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് ഉറപ്പുവരുത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിക്കുന്നത്. ബാബറി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം പ്രതികരിച്ചത് മാതൃകാപരമായാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാനത്തോടെയുള്ള അന്നത്തെ പ്രതികരണമെന്നും വിധി ഒരു തരത്തിലുള്ള വിദ്വേഷത്തിന് കാരണമാകരുതെന്നും മുഖ്യമന്ത്രി പറയുന്നു. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലും ഐക്യബോധത്താലുമാവണം നാം നയിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അയോധ്യ വിധി കണക്കിലെടുത്ത് എസ്‌പിമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഗവർണറുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യാ വിഷയത്തിൽ വിധി പറയുക. നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധിപറയാൻ കോടതിയൊരുങ്ങുന്നത്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്.

അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിലേക്ക് 4,000 സായുധ സൈനികരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിലയിരുത്തി. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാർ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറിൽ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സ്ഥിതിഗതികൾ ചർച്ച ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തിൽ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ യോഗത്തിൽ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP