സ്വർഗവും നരകവും ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞുവെന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകൻ ഇപ്പോൾ പറയുന്നത് യേശു ഉയിർത്തെഴുന്നേറ്റു എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പോപ്പ് പറഞ്ഞതായി; കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസത്തെ നിഷേധിച്ചുവെന്ന റിപ്പോർട്ടിനെതിരേ വിശ്വാസികളുടെ രോഷം പുകയുന്നു; എല്ലാം നിഷേധിച്ച് വത്തിക്കാനും
സ്വന്തം ലേഖകൻ
കത്തോലിക്കാ സഭയുടെ അടിസ്ഥാനമായ ചില വിശ്വാസ പ്രമാണങ്ങളുണ്ട്. അതിലൊന്നാണ് യേശുവിന്റെ കുരിശുമരണവും മൂന്നാംദിവസമുള്ള ഉയർത്തെഴുന്നേൽപ്പും. എന്നാൽ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപ്പാപ്പ അതിൽ വിശ്വസിക്കുന്നില്ലെങ്കിലോ? വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് വത്തിക്കാനുമായി ഏറെയടുപ്പമുള്ള, മാർപാപ്പയുമായി അടുത്ത ബന്ധമുള്ള ഒരു മാധ്യമപ്രവർത്തകനാകുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റുമോ?
പലതവണ, പല മാർപാപ്പമാരെയും അഭിമുഖം നടത്തിയിട്ടുള്ള ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ യൂജെനിയോ സ്കൽഫാരിയെന്ന 95-കാരനാണ് യേശു ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നില്ലെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത്. സ്കൽഫാരിയുടെ വാക്കുകൾ വത്തിക്കാനും വിശ്വാസികളും തള്ളിക്കളയുന്നുണ്ടെങ്കിലും രേഖാമൂലമുള്ള ഒരു നിഷേധക്കുറിപ്പ് വ്ത്തിക്കാൻ ഇതുവരെ ഇറക്കിയിട്ടില്ലെന്നത് ആശയക്കുഴമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
സ്കൽഫാരിയുടെ വാക്കുകൾ മാർപാപ്പ തീർത്തും നിഷേധിക്കാത്തത് സംശയത്തിനിട നൽകുന്നുണ്ടെന്ന് ഡീക്കൻ നിക്ക് ഡോൺലി പറയുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ അത്തരമൊരു പരാമർശം കടന്നുവന്നിട്ടുണ്ടാകാമെന്നുതന്നെയാണ് ഇതിനർഥമെന്നും അദ്ദേഹം പറഞ്ഞു. കുരിശിൽനിന്നിറക്കിയശേഷം കല്ലറയിൽ അടക്കുന്നതുവരെ യേശുവൊരു മനുഷ്യനായിരുന്നുവെന്നും പിന്നീട് അവിടെയുണ്ടായിരുന്നവർ കണ്ടത് ഒരു മായാരൂപത്തെയാകാമെന്നും അത് അപ്രത്യക്ഷമായെന്നും മാർപാപ്പ പറഞ്ഞതായാണ് സ്കൽഫാരി വെളിപ്പെടുത്തിയത്.
ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക പത്രത്തിൽ ഒന്നാം പേജിൽത്തന്നെ ഈ വെളിപ്പെടുത്തൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സ്കൽഫാരിയുടെ വ്യാഖ്യാന്ം മാത്രമാണെന്നും മാർപാപ്പയിൽനിന്ന് അത്തരം വാക്കുകളുണ്ടായിട്ടില്ലെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. മുമ്പും ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകൾ സ്കൽഫാരി നടത്തിയിട്ടുണ്ടെന്നതും അദ്ദേഹം എടുത്തുപറഞ്ഞു. കത്തോലിക്കാ വിശ്വാസമനുസരിച്ച് മനുഷ്യരൂപത്തിൽത്തന്നെ യേശു ഉയർത്തെഴുന്നേറ്റുവെന്നും ശിഷ്യൻ തോമസ് അദ്ദേഹത്തിന്റെ ശരീരത്തിൽ തൊട്ടുനോക്കിയെന്നുമാണ്.
ശരീരവും ആത്മാവുമുള്ള രൂപമായാണ് യേശു ഉയർത്തെഴുന്നേറ്റതെന്ന് മാർപാപ്പ 2016-ൽ ദിവ്യബലിക്കിടെ പറഞ്ഞിട്ടുള്ളതും വത്തിക്കാൻ എടുത്തുകാട്ടുന്നു. ഇത് സ്കൽഫാരിയുടെ വ്യാഖ്യാനത്തെ തള്ളുന്നതാണ്. മുമ്പും സ്കൽഫാരിയുടെ വാക്കുകൾ കത്തോലിക്കാ സഭയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. സ്വർഗവും നരകവും ഉണ്ടെന്ന് മാർപാപ്പ വിശ്വസിക്കുന്നില്ലെന്നായിരുന്നു മുമ്പ് സ്കൽഫാരിയുടെ വെളിപ്പെടുത്തൽ. ഇത് വത്തിക്കാൻ നിഷേധിക്കുകയും പിന്നീട് സ്കൽഫാരി തന്നെ തന്റെ പ്രസ്താവനയിലെ ചില കാര്യങ്ങൾ തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. വാക്കുകൾ തെറ്റിപ്പോയതിന് സ്കൽഫാരി ന്യായീകരണവും നിരത്തിയിരുന്നു. താൻ അഭിമുഖങ്ങൾ റെക്കോഡ് ചെയ്യാറില്ലെന്നും ഓർമയിൽനിന്നെടുത്ത് പിന്നീട് എഴുതുകയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതുകൊണ്ടുതന്നെ സ്കൽഫാരിയുടെ റിപ്പോർട്ടുകളിലും അഭിമുഖങ്ങളിലും എത്രത്തോളം സത്യമുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണെന്ന് കാത്തലിക് പ്രസിദ്ധീകരണമായ ദ ടാബ്ലറ്റിന്റെ റോം ലേഖകൻ ക്രിസ്റ്റഫർ ലാംബ് അഭിപ്രായപ്പെടുന്നു. രണ്ടുവർഷം മുമ്പാണ് മാർപാപ്പയും സ്കൽഫാരിയും ഒടുവിൽ കണ്ടതെന്നാണ് കരുതുന്നത്.
Stories you may Like
- വനിതകൾക്കും വോട്ടവകാശം; വീണ്ടും ഫ്രാൻസിസ് മാർപാപ്പ ചരിത്രം തിരുത്തുമ്പോൾ
- ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
- ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യാന്തസ്സിനു കടുത്ത ഭീഷണി -വത്തിക്കാൻ
- ഏകീകൃത കുർബാനയെ എതിർക്കുന്നവർക്ക് മാർപ്പാപ്പയുടെ കർശന നിർദ്ദേശം
- ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍