Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1959ൽ രാമ വിഗ്രഹം കൊണ്ടു വച്ചതും 1992 ൽ പള്ളി തകർത്തും നിയമവിരുദ്ധം; ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ്; തുല്യതയും മതേതരത്വവും ഉയർത്തി പിടിക്കും; രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല; ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി; ശൂന്യ സ്ഥലത്ത് പള്ളി പണിതത് എന്ന വാദവും തള്ളി; അയോധ്യയിൽ സുപ്രീംകോടതി വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം; വിധി നടപ്പാക്കാൻ അടിയന്തര നടപടിയെന്ന സൂചനയുമായി കേന്ദ്രവും

1959ൽ രാമ വിഗ്രഹം കൊണ്ടു വച്ചതും 1992 ൽ പള്ളി തകർത്തും നിയമവിരുദ്ധം; ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ്; തുല്യതയും മതേതരത്വവും ഉയർത്തി പിടിക്കും; രാമജന്മഭൂമിക്ക് നിയമ വിക്തിത്വം ഇല്ല; ശ്രീരാമദേവന് നിയമ വ്യക്തിത്വം ഉണ്ടെന്നും കോടതി; ശൂന്യ സ്ഥലത്ത് പള്ളി പണിതത് എന്ന വാദവും തള്ളി; അയോധ്യയിൽ സുപ്രീംകോടതി വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം; വിധി നടപ്പാക്കാൻ അടിയന്തര നടപടിയെന്ന സൂചനയുമായി കേന്ദ്രവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപനം നടത്തുമ്പോൾ വിധിയെ ഒറ്റക്കെട്ടായി അംഗീകരിച്ച് രാജ്യം. കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് എല്ലാ കക്ഷികളുടേയും പ്രതികരണം. വിധി നടപ്പാക്കാൻ അടിയന്തര നടപടി എടുക്കുമെന്ന് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഇതോടെ പതിറ്റാണ്ടുകൾ മുമ്പ് തുടങ്ങിയ തർക്കമാണ് പരിഹരിക്കപ്പെടുന്നത്.

തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്. തർക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് തകർത്തതും നിയമവിരുദ്ധമായ നടപടിയാണെന്നും കോടതി പറഞ്ഞു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ അവകാശം തീരുമാനിക്കാനാവില്ല. 1992ൽ ബാബറി മസ്ജിദ് തകർത്തത് സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചുകൊണ്ടാണെന്നും പറഞ്ഞു. രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല, എന്നാൽ ആരാധനാ മൂർത്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. ഇങ്ങനെ എല്ലാം വിശദമാക്കിയാണ് വിധി.

സുന്നി വഖഫ് ബോർഡിന്റെ ഹർജി നിലനിൽക്കുമെന്ന് പറഞ്ഞ കോടതി ആർക്കിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥാവകാശം തീരുമാനിക്കാൻ കഴിയില്ല. ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് തള്ളിക്കളയാനാകില്ല. നിർമോഹി അഖാഡയുടെ ഹർജി നിലനിൽക്കില്ല. ഷിയാ വഖഫ് ബോർഡിന്റെ സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളുകയും ചെയ്തു. ക്ഷത്രം നിർമ്മിക്കാൻ ഭൂമി നൽകണമെന്നും മുസ്ലീങ്ങൾക്ക് പള്ളി പണിയുന്നതിന് ഒരു ബദൽ സ്ഥലം നൽകണമെന്നും സുപ്രീം കോടതി വിധിച്ചു. സുന്നി വഖഫ് ബാർഡിന് പള്ളിക്ക് പകരമായി അഞ്ച് ഏക്കർ ഭൂമി നൽകണം. മൂന്ന് മാസത്തിനുള്ളിൽ സ്ഥലങ്ങൾ കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും ട്രസ്റ്റ് രൂപീകരിക്കണമെന്നും വിധിയിൽ പറയുന്നു. ഇതോടെ രണ്ട് ഏക്കർ 77 സെന്റ് ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനാകും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷൺ, അബ്ദുൾ നാസർ എന്നിവർ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിർമ്മോഹി അഖാഡയുടെ ഹർജി തള്ളിയ സുപ്രീംകോടതി സുന്നി വഖഫ്‌ബോർഡിന്റെയും രാം ലല്ലയുടെയും ഹർജിയിലാണ് തീർപ്പു കൽപ്പിച്ചത്. തർക്കഭൂമിയെ മൂന്നായി വിഭജിച്ച് അവകാശം നൽകിയ അലഹബാദ് ഹൈക്കോടതി വിധി തെറ്റായിരുന്നെന്നും സുപ്രീംകോടതി വിലയിരുത്തി. 1959 നും ഡിസംബറിൽ രാമ വിഗ്രഹം കൊണ്ടു വെയ്ക്കുകയും 1992 ൽ പള്ളി തകർക്കുകയൂം ചെയ്തത് നിയമവിരുദ്ധ നടപടിയെന്നും പറുഞ്ഞു. ഇക്കാര്യത്തിൽ ഏകകണേ്ഠ്യനെയുള്ള വിധി പ്രസ്താവ്യമാണ് ഉണ്ടായിരിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും ചീഫ് ജസ്റ്റീസ് ഭരണഘടനാ ബഞ്ചിന്റെ പ്രത്യേകം യോഗം ചേർന്ന ശേഷമായിരുന്നു വിധി പ്രസ്താവ്യം നടത്തിയത്.

ക്ഷേത്ര കാര്യങ്ങൾ നടത്താൻ അവകാശം കിട്ടിയ നിർമോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാൻ, ബാബ്റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവർക്കു തുല്യമായി പങ്കിടാൻ 2010 ൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിർത്തുകൊണ്ടുള്ള ഹർജിയിലാണ് അന്തിമ തീരുമാനം വന്നത്. ക്കാര്യത്തിൽ 14 ഹർജികളാണു സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോൺ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തർപ്രദേശിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേസിലെ തീർപ്പ് സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് യുപിയിലെ സുരക്ഷാ സാഹചര്യങ്ങൾ ചീഫ് ജസ്റ്റീസ് നേരിട്ട് വിലയിരുത്തുന്ന അത്യപൂർവ്വ സാഹചര്യവും ഈ കേസിൽ ഉണ്ടായി. നേരത്തേ വിധിക്ക് മുന്നോടിയായി ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് വിധിപ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്ന് അറിയിപ്പുവന്നത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു വിലയിരുത്തിയശേഷമാണ് അവധി ദിവസമായ ശനിയാഴ്ച വിധിപറയാൻ കോടതി നിശ്ചയിച്ചത്. ഉച്ചയ്ക്ക് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ചീഫ്ജസ്റ്റിസ് ചേംബറിൽ വിളിച്ചുവരുത്തിയിരുന്നു. യു.പി. ചീഫ് സെക്രട്ടറി രാജേന്ദ്രകുമാർ തിവാരി, ഡി.ജി.പി. ഓം പ്രകാശ് സിങ് എന്നിവർ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് അദ്ദേഹത്തോടു വിശദീകരിച്ചു. വിധിക്കുമുന്നോടിയായി എന്തെല്ലാം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചു. ഇതോടെയാണ് വിധി പറയാൻ തീരുമാനിച്ചത്. സാമുദായിക-രാഷ്ട്രീയ പ്രധാന്യമുള്ള കേസിൽ വിധി പ്രശ്നമായി മാറാതിരിക്കാൻ രാജ്യമാകെ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. അയോധ്യയിലും കനത്ത സുരക്ഷയാണ്.

4000 കേന്ദ്ര പൊലീസ് സേനാംഗങ്ങൾകൂടി വെള്ളിയാഴ്ച അയോധ്യയിൽ നിയോഗിച്ചിരുന്നു. ഇവരടക്കം തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാർപ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകൾ ഒഴിപ്പിച്ചിരുന്നു. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കർ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സർക്കാർ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. ലഖ്നൗവിലും അയോധ്യയിലും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

വിധിയുടെ പൂർണരൂപം വായിക്കാം:

https://www.marunadanmalayali.com/downloads/ayodhaya.pdf

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP