Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തള്ളുന്നത് വിധി ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധനയ്ക്കുള്ള അവകാശം നിർമോഹി അഖാഡയ്ക്ക് നൽകണമെന്ന ആവശ്യം; ക്ഷേത്ര പരിസരത്തിന്റെ ചുമതല വേണമെന്നതും തള്ളി; സുന്നികളും 2.77 ഏക്കറിൽ നിന്ന് പുറത്ത്; സുപ്രീംകോടതി റദ്ദാക്കുന്നത് രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കൾക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവർക്കും എന്ന അലഹബാദ് ഹൈക്കോടതി വിധി; രാമക്ഷേത്രം കേന്ദ്രത്തെ ഏൽപ്പിക്കുമ്പോൾ പടിക്ക് പുറത്താകുന്നത് വിഎച്ച്പി അടക്കമുള്ള പരിവാർ സംഘടനകൾ

തള്ളുന്നത് വിധി ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധനയ്ക്കുള്ള അവകാശം നിർമോഹി അഖാഡയ്ക്ക് നൽകണമെന്ന ആവശ്യം; ക്ഷേത്ര പരിസരത്തിന്റെ ചുമതല വേണമെന്നതും തള്ളി; സുന്നികളും 2.77 ഏക്കറിൽ നിന്ന് പുറത്ത്; സുപ്രീംകോടതി റദ്ദാക്കുന്നത് രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കൾക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവർക്കും എന്ന അലഹബാദ് ഹൈക്കോടതി വിധി; രാമക്ഷേത്രം കേന്ദ്രത്തെ ഏൽപ്പിക്കുമ്പോൾ പടിക്ക് പുറത്താകുന്നത് വിഎച്ച്പി അടക്കമുള്ള പരിവാർ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതിയുടെ നിർണായകമായ വിധിയിൽ തിരിച്ചടി നേരിട്ടത് ഹർജിക്കാർക്ക്. തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കും ലഭിച്ചില്ല. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല സർക്കാരിന് നൽകുകയും ചെയ്തു. എന്നാൽ പള്ളി പണിയാൻ ഭൂമി സുന്നി വഖഫ് ബോർഡിന് കൊടുക്കുന്നുമുണ്ട്. ഈ അഞ്ചേക്കർ അവർ അവകാശം ഉന്നയിച്ച ഭൂമിയിലും അല്ല. അങ്ങനെ വിശ്വഹിന്ദ് പരിഷത്ത് അടക്കമുള്ളവരുടെ ക്ഷേത്രത്തിലെ അവകാശമെന്ന് വാദമാണ് സുപ്രീംകോടതി തള്ളുന്നത്. മതേതര മൂല്യങ്ങൾ ഉയർത്തിക്കാട്ടി നിയമവാഴ്ചയ്‌ക്കൊപ്പം വിശ്വാസത്തിനും പ്രാധാന്യം നൽകുകയാണ് സുപ്രീംകോടതി.

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ വിധിയെ ഒറ്റ മനസോടെയാണ് രാജ്യം അംഗീകരിച്ചത്. മസ്ജിദ് നിർമ്മിക്കാൻ പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കും. 2.77 ഏക്കർ തർക്കഭൂമിയാണ് ക്ഷേത്രനിർമ്മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസർക്കാർ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥത. ക്ഷേത്രം നിർമ്മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തർക്കഭൂമി മൂന്നു പേർക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിർമ്മിക്കാനുള്ള കർമപദ്ധതി കേന്ദ്രം തയാറാക്കണം.

2010 ൽ അലഹബാദ് ഹൈക്കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദിൽ നടത്തിയ മധ്യസ്ഥചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് ഓഗസ്റ്റ് ആറു മുതൽ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തിൽ വാദം തുടങ്ങിയത്. ഇതിൽ ഹർജിക്കാർക്കെല്ലാം 2.77 ഏക്കറിൽ അവകാശം നഷ്ടപ്പെട്ടു. അയോധ്യ ഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാൾ, ധരംവീർ ശർമ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബർ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധി ആയിരുന്നു. ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാളും വിധിച്ചു. എന്നാൽ ഭൂമി മുഴുവനും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീർ ശർമയുടെ നിലപാട്. ധരംവീർ ശർമ്മയുടെ നിലപാടിന് ചേർന്നാണ് സുപ്രീംകോടതി വിധിയും.

ഭൂമി വിഭജിക്കണമെന്നതു അലഹബാദ് ഹൈക്കോടതിയിൽ ഭൂരിപക്ഷ വിധിയായി. വിഭജനം നടത്തുമ്പോൾ, ഇപ്പോൾ താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിർമോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിർമോഹി അഖാഡ. സുപ്രീംകോടതി ഉത്തരവോടെ നിർമോഹി അഖാഡയ്ക്ക് വസ്തുവിൽ ഒന്നും ലഭിക്കില്ല. ക്ഷേത്രത്തിന്റെ ചുമതല കേന്ദ്ര സർക്കാരിനും. വിഎച്ച്പി പോലുള്ള പരിവാർ സംഘടനകൾക്കൊന്നും ഇനി ക്ഷേത്ര നിർമ്മാണത്തിൽ കാര്യമുണ്ടാകില്ല. ആരാണോ രാജ്യം ഭരിക്കുന്നത് അവർക്കാകും ക്ഷേത്രത്തിന്റെ നിയന്ത്രണം. അങ്ങനെയുള്ള ട്രസ്റ്റ് രൂപീകരണത്തിലൂടെ ജനാധിപത്യത്തിലേക്ക് ക്ഷേത്രത്തെ എത്തിക്കുകയാണ് സുപ്രീംകോടതി. അയോധ്യ കേസിൽ നിർമോഹി അഖാഡ, രാം ലല്ല,, സുന്നി വഖഫ് ബോർഡ് തുടങ്ങി 14 കക്ഷികളുടെ അപ്പീലിലാണ് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത്. 40 ദിവസം തുടർച്ചയായി നടന്ന വാദം കേൾക്കലിനൊടുവിലാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി റഞ്ഞത്. നിർമോഹി അഖാഡയ്ക്ക് കേന്ദ്ര സർക്കാരുണ്ടാക്കുന്ന ട്രസ്റ്റിൽ അംഗത്വം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ഏക ആശ്വാസം.

ബാബറി മസ്ജിദിലേക്ക് 1934 മുതൽ മുസ്ലിങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നതായിരുന്നു നിർമോഹി അഖാഡയുടെ കേസിൽ പ്രധാന വാദം. ചരിത്രാതീതകാലംമുതലേ രാമജന്മഭൂമി തങ്ങളുടേതെന്നും മറ്റുള്ളവരുടെ ഭൂമിയിൽ പള്ളി നിർമ്മിക്കാൻ മുസ്ലിം നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 1934-നു ശേഷമെങ്കിലും മുസ്ലിങ്ങളാരും അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ചിട്ടുപോലുമില്ലെന്നതായിരുന്നു പ്രധാന വാദം. മുസ്ലിങ്ങൾ വെള്ളിയാഴ്ചകളിൽ മാത്രമാണ് പൊലീസ് സംരക്ഷണത്തോടെ നിസ്‌കാരം നടത്തിയിരുന്നത്. 1934 മുതൽ 1949 വരെ ഈ പ്രദേശം അഖാഡയുടെ മാത്രം ഉടമസ്ഥതയിലായിരുന്നു. ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകളെല്ലാം 1982-ൽ നടന്ന കവർച്ചയിൽ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. ഈ വാദം കോടതി അംഗീകരിച്ചില്ല. രേഖകൾ കവർച്ച ചെയ്തുവെന്ന വാദം അംഗീകരിച്ചെങ്കിൽ അവർക്കും വസ്തുവിൽ അവകാശം കിട്ടുമായിരുന്നു. ഉടമസ്ഥതാ വാദമൊന്നും അംഗീകരിക്കാതെ എല്ലാം കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കുകയാണ് കോടതി.

1949 ഡിസംബർ 16-ന് രാത്രിയാണ് രാംലല്ല ഉൾപ്പെടെയുള്ള പ്രതിഷ്ഠകൾ അവിടെ സ്ഥാപിച്ചത്. അതിനുചുറ്റുമുള്ള സ്ഥലങ്ങൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ അഖാഡയുടെ ഉടമസ്ഥതയിലായിരുന്നു. സീതാ രസോയി, ചബൂത്ര, ഭണ്ഡാർഗൃഹം എന്നിവയെല്ലാം അവിടെയുള്ളതാണ്. അതൊന്നും ഒരുകാലത്തും തർക്കത്തിന്റെ ഭാഗമായിട്ടില്ല. 1959 ഡിസംബർ 29-ന്റെ കോടതിയുത്തരവിൽ അതൊന്നും കണ്ടുകെട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ തർക്കവിഷയം നടുമുറ്റമെന്ന് പറയുന്ന സ്ഥലത്തെ മുഖ്യക്ഷേത്രം മാത്രമാണെന്നും വാദിച്ചു. 1989-ൽ സുന്നി സെൻട്രൽ വഖഫ് ബോർഡ് ഹർജി നൽകുന്നതുവരെ പുറത്തുള്ള സ്ഥലത്തിന്റെ (ഔട്ടർ കോർട്യാഡ്) കാര്യത്തിൽ ആരും തർക്കമുന്നയിച്ചിട്ടില്ലെന്നും കോടതിയിൽ ഉയർത്തി. വിധി ഏതെങ്കിലും ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധന നടത്താനുള്ള അവകാശം അഖാഡയ്ക്ക് നൽകണമെന്നായിരുന്നു ആവശ്യം. തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിച്ചാൽ ക്ഷേത്രപരിസരത്തിന്റെ ചുമതല നൽകണമെന്ന ആവശ്യവും തള്ളി.

സ്ഥലം ഹിന്ദു കക്ഷികൾക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകണം. തർക്കസ്ഥലത്തിന് പുറത്ത് മുസ്ലിം കക്ഷികൾക്ക് പള്ളി പണിയാൻ സർക്കാർ സ്ഥലം അനുവദിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിലെ പാട്ടമെന്ന ആവശ്യങ്ങളും തള്ളി. 1934-ൽ ബാബറി മസ്ജിദ് ആക്രമിക്കുകയും '49-ൽ അതിക്രമിച്ചുകയറുകയും '92-ൽ പൊളിക്കുകയും ചെയ്ത ഹിന്ദുക്കൾ ഇപ്പോൾ അയോധ്യയിലെ തർക്കഭൂമിയിൽ അവകാശമുന്നയിക്കുന്നുവെന്ന സുന്നി വാദവും തള്ളി കളഞ്ഞു. കേസിൽ തീരുമാനമെടുക്കുമ്പോൾ ചരിത്രത്തെ പൂർണമായും വിശ്വസിക്കരുത്. സിവിൽ കേസിനെ സംബന്ധിച്ചിടത്തോളം ചരിത്ര വസ്തുതകൾക്ക് വലിയ സ്ഥാനമില്ല. മയിലിന്റെയും താമരയുടെയും ചിത്രമുണ്ടായിരുന്നു എന്നതുകൊണ്ട് അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാവില്ലെന്നായിരുന്നു സുന്നികളുടെ വാദം.

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരാണ് മറ്റ് ജഡ്ജിമാർ. ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാൽ മണിക്കൂറോളം നീണ്ടു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. 64 ഏക്കറാണ് അയോധ്യയിൽ ഉള്ളത്. ഇതിൽ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അഞ്ചേക്കർ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP