Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് രക്തചൊരിച്ചിലും കലാപവും സൃഷ്ടിച്ച കേസിനാണ് ഇന്ന് സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചത്; വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ ഐക്യതയും സമാധാനവും കാത്ത് സൂക്ഷിച്ചുകൊണ്ടുള്ളതാകാണം; അയോധ്യ വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് രക്തചൊരിച്ചിലും കലാപവും സൃഷ്ടിച്ച കേസിനാണ് ഇന്ന് സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചത്; വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ ഐക്യതയും സമാധാനവും കാത്ത് സൂക്ഷിച്ചുകൊണ്ടുള്ളതാകാണം;  അയോധ്യ വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:അയോധ്യവിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരമായി സുപ്രീംകോടതി വിധിയെ കാണുന്നെന്നും അദ്ദേഹം പ്രതികരിക്കുന്നു. രാമജന്മഭൂമി വിധി വന്നതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളുമുണ്ടാക്കിയ ഒരു പ്രശ്‌നത്തിന് സുപ്രീംകോടതി തീർപ്പ് കൽപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീർപ്പുകൽപിച്ചത്. അയോധ്യയിൽ തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബറി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു. ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്നാണ് രാജ്യം വലിയ കലാപത്തിന്റെ വേദിയായത്. ഈ വിധിയോടെ ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങൾക്കുള്ള തീർപ്പാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നു.

വിധി തങ്ങൾ കാലാകാലമായി ഉയർത്തുന്ന അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്. രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും വിധിയോട് പ്രതികരിക്കണം.

ഈ തർക്കത്തിന്റെ പേരിൽ ജനങ്ങളുടെ സമാധാനജീവിതം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്. കേരളം ബാബറി മസ്ജിദ് തകർത്ത ഘട്ടത്തിൽത്തന്നെ വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ആ ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേ രീതി കൂടുതൽ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രീംകോടതി വിധി അന്തിമമാണ് എന്നതിനാൽ ഈ ഘട്ടത്തിൽ അത് ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ്. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം നമ്മുടെയാകെ ഈ സന്ദർഭത്തിലെ പരിഗണന.

വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും അക്കാര്യത്തിൽ ജാഗരൂകരാകണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP