Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിധി ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു; രണ്ട് സമുദായത്തിലെയും ജനങ്ങൾക്ക് സന്തോഷവും ആശ്വാസവും പകരുന്നതാണ് വിധി; അയോധ്യ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ശ്രീ ശ്രീ രവിശങ്കർ

വിധി ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു; രണ്ട് സമുദായത്തിലെയും ജനങ്ങൾക്ക് സന്തോഷവും ആശ്വാസവും പകരുന്നതാണ് വിധി; അയോധ്യ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ശ്രീ ശ്രീ രവിശങ്കർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ആർട്ട് ഓഫ ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിധിയോടുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.'ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി ഞാൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. നീണ്ട തർക്കത്തിലുൾപ്പെട്ട രണ്ട് സമുദായത്തിലെയും ജനങ്ങൾക്ക് സന്തോഷവും ആശ്വാസവും പകരുന്നതാണ് വിധി,' അദ്ദേഹം പറഞ്ഞു.

അയോധ്യ കേസിൽ സുപ്രീം കോടതി നിയമിച്ച ഒത്തുതീർപ്പ് സംഘത്തിലെ മൂന്നു പേരിൽ ഒരാൾ ശ്രീ ശ്രീ രവിശങ്കറായിരുന്നു.അതേസമയം അയോധ്യയിൽ രാമക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത് എന്ന വാദവും അയോധ്യയിൽ നൂറ്റാണ്ടുകൾ മുൻപേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിർമ്മിതിയുണ്ടെന്നും എന്നാൽ ഇത് ഇസ്ലാമികമായ ഒരു നിർമ്മിതിയല്ലെന്നും നിരീക്ഷിച്ചു. അതേസമയം ഇത് ക്ഷേത്രമാണെന്ന് കോടതി പറഞ്ഞിട്ടുമില്ല.

തർക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാൻ സാധിച്ചില്ലെന്ന് കോടതി അന്തിമവിധിയിൽ ചൂണ്ടിക്കാട്ടുന്നു. അയോധ്യ ഹിന്ദു ദൈവമായ രാമന്റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാൽ അതിനെ അടിസ്ഥാനമാക്കി തർക്കഭൂമി കേസിൽ വിധി പറയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാബ്‌റി മസ്ജിദ് കാലങ്ങളായി മുസ്ലിം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിച്ചില്ല. 1857 മുതൽ തർക്കഭൂമിയുടെ അകത്ത് മുസ്ലീങ്ങൾ ആരാധന നടത്തിയതായി സ്ഥിരീകരിക്കുന്ന കോടതി എന്നാൽ അതിനും മുൻപും ശേഷവും പ്രദേശത്ത് ഹിന്ദുമതവിശ്വാസികൾ ആരാധനയും പ്രാർത്ഥനയും നടത്തി വന്നിരുന്നതായി ചരിത്രവസ്തുതകൾ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP