Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ? അയോധ്യയിൽ എം സ്വരാജ് ഇട്ട ഈ പോസ്റ്റിൽ നിറയുന്നത് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിലെ പരാമർശങ്ങൾ തന്നെ; തൃപ്പുണ്ണിത്തുറയിലെ എംഎൽഎയുടെ പോസ്റ്റ് നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടുള്ള പ്രതികരണമേ പാടുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനും എതിര്; സുപ്രീംകോടതി വിധിയെ പരിഹസിച്ച പിണറായിയുടെ 'പയ്യൻ' വിവാദത്തിലേക്ക്

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ? അയോധ്യയിൽ എം സ്വരാജ് ഇട്ട ഈ പോസ്റ്റിൽ നിറയുന്നത് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിലെ പരാമർശങ്ങൾ തന്നെ; തൃപ്പുണ്ണിത്തുറയിലെ എംഎൽഎയുടെ പോസ്റ്റ് നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടുള്ള പ്രതികരണമേ പാടുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനും എതിര്; സുപ്രീംകോടതി വിധിയെ പരിഹസിച്ച പിണറായിയുടെ 'പയ്യൻ' വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രീംകോടതി വിധി അന്തിമമാണ് എന്നതിനാൽ ഈ ഘട്ടത്തിൽ അത് ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ്. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം നമ്മുടെയാകെ ഈ സന്ദർഭത്തിലെ പരിഗണന-ഇതായിരുന്നു സുപ്രീംകോടതിയുടെ അയോധ്യാ വിധി വന്ന ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം. രാജ്യത്ത് രക്തചൊരിച്ചിലും കലാപവും സൃഷ്ടിച്ച കേസിനാണ് ഇന്ന് സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചതെന്നും അതുകൊണ്ട് തന്നെ വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ ഐക്യതയും സമാധാനവും കാത്ത് സൂക്ഷിച്ചുകൊണ്ടുള്ളതാകാണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതൊന്നും മനസ്സിലാകാത്ത ഒരാൾ കേരളത്തിലുണ്ട്. പിണറായി വിജയനെ നേതാവായി കാണുന്ന തൃപ്പുണ്ണിത്തുറയുടെ എംഎൽഎ എം സ്വരാജ്.

കാര്യം പറഞ്ഞില്ലെങ്കിലും സുപ്രീംകോടതി വിധിയെ പ്രത്യക്ഷത്തിൽ തന്നെ വിമർശിച്ച എംഎൽഎയാണ് പിണറായി വിജയനെ നെഞ്ചിലേറ്റ് നടക്കുന്ന സ്വരാജ്. വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ???എന്നാണ് പന്ത്രണ്ട് മണിയോട് കൂടി സ്വരാജ് ഇട്ട പോസ്റ്റ്. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് തീർത്തും വിപരീതം. ആളുകളിൽ സംശയങ്ങൾ ജനിപ്പിച്ച് അസ്വസ്ഥതയുണ്ടാക്കാൻ പോന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഹിന്ദു മുസ്ലിം ഭായി... ഭായി.. എന്ന ഹാഷ് ടാഗുമായി രാജ്യത്ത് സമാധാനവും സൗഹൃദവും നിൽനിൽക്കാൻ സോഷ്യൽ മീഡിയ ഒന്നടങ്കം മുന്നിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വന്തം പയ്യനെന്ന് ഏവരും വിളിക്കുന്ന സ്വരാജ് സുപ്രീംകോടതി വിധിയെ കളിയാക്കുകയും ആളുകളിൽ സ്പർദ്ധയുണ്ടാക്കുകയും ചെയ്യുന്ന തരത്തിൽ ഇടപെടൽ നടത്തിയത്. അയോധ്യാ കേസിലെ കക്ഷികൾ പോലും വിധിയെ അനുകൂലിച്ചേയുള്ളൂവെന്നതാണ് വസ്തുത. ഈ ഘട്ടത്തിലാണ് സുപ്രീംകോടതി വിധിയുടെ മതേതര കാതലിനെ ചോദ്യം ചെയ്യുന്ന പരമാർശം സ്വരാജിനെ പോലൊരു നേതാവ് നടത്തുന്നത്.

മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കമെന്നായിരുന്നു ഡിജിപി ബെഹ്‌റയുടെ അറിയിപ്പ്.. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പൊലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞിരുന്നു. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുമെന്നും അറിയിച്ചു. സ്വരാജിന്റെ പോസ്റ്റ് എല്ലാ അർത്ഥത്തിലും ബെഹ്‌റയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണ്. അതുകൊണ്ട് തന്നെ ബെഹ്‌റയുടെ പൊലീസ് സ്വരാജിനെതിരെ കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേസെടുത്താൽ സ്വരാജിന് അഴിക്കുള്ളിലേക്ക് പോകേണ്ടിയും വരും.

വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ??? എന്ന് സ്വരാജ് ചോദിക്കുമ്പോൾ കോടതിയിൽ കൈകടത്തുലുകളുണ്ടായി കാണമെന്ന സംശയമാണ് അതിൽ നിറയുന്നത്. ഇത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരം പരാമർശം നടത്തുന്നവരെ ജാമ്യമില്ലാ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇടത് ഭരണകാലത്ത് സിപിഎം എംഎൽഎയ്ക്ക് എന്തും എഴുതാം. ആരും ഒന്നും ചെയ്യില്ലെന്ന വികാരമാണ് സ്വരാജിന്റെ പോസ്റ്റ് ചർച്ചയാക്കുന്നത്. വാളയാർ കോടതി വിധിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്ന തങ്ങളെ പോലെയുള്ള കുബുദ്ധികൾക്കു ഇങ്ങനെ തോന്നാമെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. വർത്തമാനകാലത്തിൽ ഇന്ത്യാമഹാരാജ്യത്തിന്റെ ഒരു കോണിൽ ഒരു കുഞ്ഞു പൊട്ടായി അവശേഷിക്കുന്ന ഒരു പാർട്ടിക്ക് വേണ്ടി കുത്തിത്തിരിപ്പുണ്ടാക്കി വിഘടനവാദികൾക്ക് പാമോയിൽ ഒഴിച്ച് കൊടുക്കാനുള്ള താങ്കളുടെ മനസ്സ്.... അപാരം തന്നെ-ഇതാണ് മറ്റൊരു പ്രതികരണം.

കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരമായി സുപ്രീംകോടതി വിധിയെ കാണുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് ഒരു വിലയും കൊടുക്കാതെയാണ് സ്വരാജിന്റെ പ്രതികരണം. അയോധ്യ വിധി വന്നതിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകവേ കരുതലോടെയാണ് പിണറായി പ്രതികരിച്ചത്. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളുമുണ്ടാക്കിയ ഒരു പ്രശ്നത്തിന് സുപ്രീംകോടതി തീർപ്പ് കൽപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അയോധ്യയിൽ തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബറി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു. ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്നാണ് രാജ്യം വലിയ കലാപത്തിന്റെ വേദിയായത്. ഈ വിധിയോടെ ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങൾക്കുള്ള തീർപ്പാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിധി തങ്ങൾ കാലാകാലമായി ഉയർത്തുന്ന അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്. രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. ഈ തർക്കത്തിന്റെ പേരിൽ ജനങ്ങളുടെ സമാധാനജീവിതം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്. കേരളം ബാബറി മസ്ജിദ് തകർത്ത ഘട്ടത്തിൽത്തന്നെ വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്.

അതുകൊണ്ടുതന്നെ ആ ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേ രീതി കൂടുതൽ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞിരുന്നു. ഈ പ്രതിബദ്ധതയാണ് സ്വാരാജിൽ കാണാതെ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP