Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിടെ ഗവേഷണശാലയോ മ്യൂസിയമോ സ്ഥാപിക്കണമെന്നായിരുന്നു ആഗ്രഹം: അയോധ്യ വിധി സമാധാനമോ സന്തോഷമോ നൽകുന്നതല്ലെന്ന് രാജൻ ഗുരുക്കൾ; ഈ വിധി നമ്മളെ പുറകോട്ടടിക്കുന്നതെന്നും ഗുരുക്കൾ  

അവിടെ ഗവേഷണശാലയോ മ്യൂസിയമോ സ്ഥാപിക്കണമെന്നായിരുന്നു ആഗ്രഹം: അയോധ്യ വിധി സമാധാനമോ സന്തോഷമോ നൽകുന്നതല്ലെന്ന് രാജൻ ഗുരുക്കൾ; ഈ വിധി നമ്മളെ പുറകോട്ടടിക്കുന്നതെന്നും ഗുരുക്കൾ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അയോധ്യ കേസിലെ വിധി ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ സമാധാനമോ സന്തോഷമോ നൽകുന്നതല്ലെന്ന് അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ രാജൻ ഗുരുക്കൾ. ഒരു വിഭാഗം ജനങ്ങളെയും വിശ്വാസത്തെയും പരിഗണിച്ച് പുറപ്പെടുവിച്ച വിധിയാണ് ഇത്, അവിടെ ഒരു അത്യാധുനിക ഗവേഷണ സ്ഥാപനമോ അല്ലെങ്കിൽ മ്യൂസിയമോ സ്ഥാപിക്കുമെന്നാണ് ആഗ്രഹിച്ചത്.

അയോധ്യയിലെ തർക്കഭൂമിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തിനും പുതു തലമുറയ്ക്കും ഉപയോഗമുണ്ടാകുന്ന ഒരു വിധി മോഹിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു തരത്തിലും സന്തോഷം നൽകുന്ന വിധിയല്ല ഇതെന്നും വ്യക്തമാക്കി. പരസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ പ്രശ്‌നങ്ങളും നമ്മളെ അലട്ടുന്ന കാലമാണ് ഇത്. അങ്ങനെയുള്ള സമയത്ത് ആ ചെറിയ നഗരത്തിൽ ആരാധനാലയമാണോ സ്ഥാപിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തിന്റെ പരമോന്നത നീതി പീഠം പ്രഖ്യാപിച്ചിരിക്കുന്ന വിധിയാണ്, രാജ്യത്തെ പൗരനെന്ന നിലയിൽ വിധി എന്തായാലും സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത്. എന്നാൽ ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും, ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ആൾ എന്ന നിലയിലും എന്നെ സംബന്ധിച്ചടുത്തോളം ഈ വിധി നമ്മളെ പുറകോട്ടടിക്കുന്നതാണ്. ഒരു ചരിത്ര വിദ്യാർത്ഥിക്ക് സമാധാനമോ സന്തോഷമോ നൽകുന്ന വിധിയല്ല ഇതെന്നും രാജൻ ഗുരുക്കൾ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP