Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചിക്കണ്ടിയിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് ആനക്കട്ടിയിൽ പിടിയിൽ; ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ ദീപക്കിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്നു സൂചന; പിടിയിലായ ദീപക് മാവോയിസ്റ്റുകൾക്ക് ആയുധപരിശീലനം നൽകുന്നതിൽ പ്രധാനിയെന്ന് പൊലീസ്

മഞ്ചിക്കണ്ടിയിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് ആനക്കട്ടിയിൽ പിടിയിൽ; ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ ദീപക്കിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്നു സൂചന; പിടിയിലായ ദീപക് മാവോയിസ്റ്റുകൾക്ക് ആയുധപരിശീലനം നൽകുന്നതിൽ പ്രധാനിയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: അട്ടപ്പാടിക്ക് അടുത്ത മേലെ മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയിൽ. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയാണ് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത് എന്നാണ് വിവരം. ആനക്കട്ടിക്ക് അടുത്ത് വച്ച് ഇയാളെ ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും ഇയാളും കസ്റ്റഡിയിലാണെന്നാണ് വിവരം.

തമിഴ്‌നാട് വഴി രക്ഷപെടാനായിരുന്നു നീക്കം. അട്ടപ്പാടിയിൽ ഉൾപ്പെടെ കേരളത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ ആയുധ പരിശീലനം നടത്തി. ദീപക്കിനെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.പാലക്കാട് മഞ്ചക്കണ്ടിയിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ നാലു മാവോയിസ്റ്റുകളെയാണ് വെടിവെച്ചുകൊന്നത്. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകൾക്ക് ആയുധപരിശീലനം നൽകുന്നതിൽ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് എകെ-47 തോക്കുപയോഗിച്ച് വനത്തിനുള്ളിൽ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു.മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവിലാണ് ദീപക്കിന്റെ തോക്ക് പരിശീലന ദൃശ്യങ്ങളുണ്ടായിരുന്നത്. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകൾ ഉൾപ്പടെ ആയുധ പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP