Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലീങ്ങൾ പോരാടിയത് അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല; ഇത് വസ്തുതകൾക്ക് മുകളിൽ വിധിയിടെ വിജയം; അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൽ തനിക്ക് വിശ്വാസമുണ്ട് എന്നും അസദുദ്ദീൻ ഒവൈസി എംപി

മുസ്ലീങ്ങൾ പോരാടിയത് അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല; ഇത് വസ്തുതകൾക്ക് മുകളിൽ വിധിയിടെ വിജയം; അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൽ തനിക്ക് വിശ്വാസമുണ്ട് എന്നും അസദുദ്ദീൻ ഒവൈസി എംപി

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സുപ്രീംകോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ നേതാവ് അസദുദ്ദീൻ ഒവൈസി എംപി. മുസ്ലീങ്ങൾ പോരാടിയത് അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ലെന്നും ദാനമായി ലഭിച്ച ഭൂമി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയിൽ തങ്ങൾ ഒരു തരത്തിലും സംതൃപ്തരല്ല. ഇത് വസ്തുതകൾക്ക് മുകളിൽ വിധിയുടെ വിജയമാണ്. സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമാണ്. എന്നാൽ അത് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതല്ലെന്നും ഒവൈസി ഹൈദരാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അയോധ്യ കേസ് ഒരു ചെറിയ ഭൂമിയുടെ മുകലിൽ ഉള്ള തർക്കം മാത്രമായിരുന്നില്ല. ഉത്തർ പ്രദേശിൽ എവിടെ വേണമെങ്കിലും ഒരു അഞ്ച് ഏക്കർ ഭൂമി വാങ്ങാൻ മുസ്ലിംകൾക്ക് സാധിക്കും. പക്ഷേ, മുസ്ലിംകൾ അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല, അവരുടെ നിയമപരമായ അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടിയത്. ഞങ്ങൾക്ക് ദാനമായി അഞ്ച് ഏക്കർ ഭൂമി വേണ്ട. ഇന്ത്യൻ ഭരണഘടനയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, എന്നാൽ വിധിയിൽ ഒട്ടും തൃപ്തരല്ലെന്നും ഒവൈസി ആവർത്തിച്ച് വ്യക്തമാക്കി.

തർക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തിൽ കോടതി എങ്ങനെ എത്തിയതെന്ന് മനസ്സിലാകുന്നില്ല. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൽ തനിക്ക് വിശ്വാസമുണ്ട് എന്നും അവരെ പിന്തുണയ്ക്കുമെന്നും ഒവൈസി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP