Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബുൾബുൾ ചുഴലിക്കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തനം നിർത്തി; കനത്ത മഴയോടൊപ്പം കാറ്റു വീശുക 120 കിലോമീറ്റർ വേഗതയിൽ; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മമത ബാനർജി

ബുൾബുൾ ചുഴലിക്കാറ്റ് ശക്തമാകുന്ന പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തനം നിർത്തി; കനത്ത മഴയോടൊപ്പം കാറ്റു വീശുക 120 കിലോമീറ്റർ വേഗതയിൽ; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബുൾബുൾ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീരം തൊടാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ന് വൈകിട്ട് ആറ് മണിമുതൽ നാളെ രാവിലെ ആറുമണിവരെയുള്ള 12 മണിക്കൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ കിഴക്കൻ പ്രദേശങ്ങളിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് കൊൽക്കത്തയിലേത്. ബുൾബുൾ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയ്ക്ക് ബംഗാൾ തീരം തൊടുമ്പോൾ കനത്ത മഴയും 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ഒന്നോ രണ്ടോ മീറ്റർ വരെ വേലിയേറ്റ തിരമാലകൾ ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ശനിയാഴ്ച അടിയന്തര യോഗം ചേർന്ന് ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും തീരങ്ങളിൽ ചുഴലിക്കാറ്റ് ശക്തിയോടെ വീശിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ശാന്തരായിരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിച്ചു കഴിഞ്ഞുവെന്നും അവർ അറിയിച്ചു. തീരപ്രദേശത്തുനിന്ന് 1.2 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. സ്‌കൂളുകൾക്കും കോളേജുകൾക്കും അംഗൻവാടികൾക്കും അവധി നൽകിയിട്ടുണ്ട്.

1,20,000 ത്തിലധികം ആളുകളെ ഇതിനകം തീരപ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും 16 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. തീരസംരക്ഷണ സേന, ഇന്ത്യൻ നാവികസേന, കരസേന, വ്യോമസേന എന്നിവരുടെ കപ്പലുകൾ, വിമാനങ്ങൾ, പ്രത്യേക ടീമുകൾ എന്നിവ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP