Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അത്ഭുതമായ ഈ സിനിമ എനിക്ക് നഷ്ടമായി! പൊറിഞ്ചുമറിയം ജോസ് പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും മാമാങ്കം നഷ്ടമായതിലെ വേദന മറച്ചുവെക്കാതെ നടി മാളവിക മേനോൻ

അത്ഭുതമായ ഈ സിനിമ എനിക്ക് നഷ്ടമായി! പൊറിഞ്ചുമറിയം ജോസ് പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും മാമാങ്കം നഷ്ടമായതിലെ വേദന മറച്ചുവെക്കാതെ നടി മാളവിക മേനോൻ

മറുനാടൻ ഡെസ്‌ക്‌

ഉടൻ തീയറ്ററുകളിലെത്തുന്ന മമ്മുട്ടിയുടെ പുതിയ ചിത്രമായ മാമാങ്കത്തിൽ ലഭിച്ച വേഷം അഭിനയിക്കാൻ കഴിയാതിരുന്നതിലെ വേദന തുറന്ന് പറഞ്ഞ് നടി മാളവിക മേനോൻ. മറ്റൊരു ചിത്രത്തിന്റെ ഡേറ്റ് നേരത്തേ നൽകിയിരുന്നതിനാൽ ഷൂട്ടിംഗിന് എത്താൻ നടിക്കായിരുന്നില്ല. ഇത് മൂലം മാമാങ്കത്തിലെ വേഷം നഷ്ടമാകുകയായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു.

പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്‌നമായെന്നാണ് മാളവിക ഫേസ്‌ബുക്കിൽ കുറിച്ചത്. റീഷൂട്ടിനിടെ എത്താൻ സാധിച്ചില്ല. ചെയ്യാനിരുന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ അനു സിതാര അവതരിപ്പിച്ച വേഷമാണ് മാളവിക ചെയ്യാനിരുന്നതെന്നാണ് സൂചന.

മാളവികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

''മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ, ഈ അത്ഭുതമായ സിനിമ എനിക്ക് നഷ്ടമായി! വിധി. പൊറിഞ്ചുമറിയത്തിന്റെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്‌നമായി. പിഎംജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം). പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്, ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP