Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങൾ ജന്മം കൊടുക്കുക എന്നാൽ നിങ്ങൾ ഒരാളെ രക്ഷിക്കുകയാണ്'; ദത്തെടുക്കൽ എന്ന വിഷയത്തിൽ മകളെഴുതിയ കുറിപ്പ് തന്നെ കരയിപ്പിച്ചു എന്ന് സുസ്മിത സെൻ; ഹൃദയത്തിൽ നിന്നും ജനിക്കുന്നു എന്ന ഹാഷ്ടാഗിലെ വീഡിയോ ഏറ്റെടുത്ത് ആരാധകരും

'നിങ്ങൾ ജന്മം കൊടുക്കുക എന്നാൽ നിങ്ങൾ ഒരാളെ രക്ഷിക്കുകയാണ്'; ദത്തെടുക്കൽ എന്ന വിഷയത്തിൽ മകളെഴുതിയ കുറിപ്പ് തന്നെ കരയിപ്പിച്ചു എന്ന് സുസ്മിത സെൻ; ഹൃദയത്തിൽ നിന്നും ജനിക്കുന്നു എന്ന ഹാഷ്ടാഗിലെ വീഡിയോ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് നടിയും ഫിറ്റ്‌നസ് സുന്ദരിയുമായ സുസ്മിത സെനിന് ആരാധകർ ഏറെയാണ്. പല വിശേഷണങ്ങളുമുണ്ടെങ്കിലും 43 കാരിയായ സുസ്മിത നല്ലൊരു അമ്മയാണെന്ന വിശേഷണമാണ് അവർക്ക് കൂടുതൽ യോജിക്കുന്നത്. രണ്ട് പെൺമക്കളുടെ 'സിംഗിൽ മദർ' എന്ന നിലയിൽ ആരാധകർക്ക് പ്രചോദനം നൽകുന്ന വ്യക്തി കൂടിയാണ് അവർ. ആലീഷ, റീനി എന്നിവർക്ക് ഇപ്പോൾ എട്ടും പതിനട്ടും വയസ്സ് ആയിരിക്കുന്നു.

രണ്ട് മക്കളേയും താരം ദത്തെടുക്കുകയായിരുന്നു. മൂത്ത മകൾ റെനീയെ 2000 ത്തിൽ ദത്തെടുത്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ആലിഷയെ താരം തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. മക്കൾക്കൊപ്പമുള്ള സമയം ചെലവഴിക്കാനാണ് താരം സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തുത്. മക്കൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോൾ ആലിഷയുടെ ഒരു എസ്സെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

ദത്തെടുക്കൽ എന്ന വിഷയത്തിലാണ് ആലിഷ എസ്സെ എഴുതിയത്. ക്ലാസ് റൂമിൽ നിന്ന് അമ്മയ്ക്കായി താൻ എഴുതിയ എസ്സെ വായിക്കുന്ന ആലിഷയെയാണ് വിഡിയോയിൽ കാണുന്നത്. മകളുടെ എഴുത്ത് തന്നെ കരയിച്ചു എന്നാണ് താരം പറയുന്നത്. തന്റെ അനുഭവങ്ങളിൽ നിന്ന് താൻ സ്വന്തമായി എഴുതിയതാണ് എന്ന് പറയുകയാണ് ആലിഷ. മകളുടെ എസ്സെയിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ അടിക്കുറുപ്പാക്കിയാണ് സുഷ്മിത വിഡിയോ പോസ്റ്റ് ചെയ്തത്. 'നിങ്ങൾ ജന്മം കൊടുക്കുക എന്നാൽ നിങ്ങൾ ഒരാളെ രക്ഷിക്കുകയാണ്' എന്നാണ് ആലിഷ പറയുന്നത്. ബോൺ ഫ്രം ദ ഹാർട്ട് എന്ന ഹാഷ് ടാഗിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

18 വയസ്സുള്ള റീനിയോട് അവളെ ദത്തെടുത്തതാണെന്ന് അറിയിച്ച സംഭവത്തെ കുറിച്ച് സുസ്മിത തന്നെ അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. അതിനായി താൻ ഒരു ഗെയിം ഉപയോഗിച്ചുവെന്ന് സുസ്മുത പറഞ്ഞു. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ഗെയിം ആയിരുന്നു അത്. ആദ്യ ചോദ്യം -പൊക്കമില്ലാത്തത്? പൊക്കം കൂടിയത്? അങ്ങനെ പല പല ചോദ്യങ്ങൾ കഴിഞ്ഞു. ഒടുവിൽ ആ ചോദ്യമെത്തി ദത്തെടുക്കുക ? ജീവശാസ്ത്രപരമായി ? അതിന് മറുപടി പറയും മുൻപ് അവൾ ചോദിച്ചു എന്നെ ദത്തെടുത്തതാണോ? സുസ്മിത പറഞ്ഞു, 'അതേ'. 'കാരണം ജീവശാസ്ത്രപരമാകുന്നത് ബോറിങ് അല്ലേ'- സുസ്മിത മകളോട് ചോദിച്ചു. പിന്നീട് മകൾ പലരോടും ചോദിക്കാൻ തുടങ്ങി, 'നിങ്ങൾ ജീവശാസ്ത്രപരമായുള്ളതാണോ..എങ്കിൽ നിങ്ങൾ എന്ത് ബോറിങ്ങാണ് '- സുസ്മിത പറയുന്നു.

തന്റെ രണ്ട് മക്കൾക്കും 18 വയസ് ആകുമ്പോൾ അവരുടെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന് അവർ അറിഞ്ഞിരിക്കണമെന്ന് സുസ്മിതയ്ക്ക് നിർബന്ധമുണ്ട്. അങ്ങനെ തന്റെ മൂത്ത മകൾ റീനിക്ക് 16 വയസായപ്പോൾ തന്റെ യഥാർത്ഥ മാതാപിതാക്കളെ എങ്ങനെ അറിയാമെന്നും എങ്ങനെ കോടതിയിൽ അതിനുള്ള കാര്യങ്ങൾ ചെയ്യാമെന്നും സുസ്മിത റീനിയോട് പറഞ്ഞു. അത് അവരുടെ അവകാശമാണെന്നും സുസ്മിത പറയുന്നു. പക്ഷേ റീനിയ്കക് അത് അറിയേണ്ട എന്നവൾ പറഞ്ഞതായും സുസ്മിത പറയുന്നു.

      View this post on Instagram

“You gave life in such a way, that you saved one”

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP