Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മങ്കട സി.എച്ച് സെന്ററിന് യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി പത്ത് ലക്ഷം രൂപ നൽകും

മങ്കട സി.എച്ച് സെന്ററിന് യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി പത്ത് ലക്ഷം രൂപ നൽകും

സ്വന്തം ലേഖകൻ

അജ്മാൻ: മങ്കട ഗവണ്മെന്റ് ഹോസ്പ്പിറ്റലും മലാപറമ്പ് എം.ഇ.എസ് മെഡിക്കൽകോളേജും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മങ്കട സി.എച്ച് സെന്ററിന്റെ ആസ്ഥാന നിർമ്മാണ ഫണ്ടിലേക്ക് യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റി പത്ത് ലക്ഷം നൽകും. യു.എ.ഇ യിലെ ഏഴ് എമിരേറ്റ്‌സ് മങ്കട മണ്ഡലം കമ്മിറ്റികളുമായി സഹകരിച്ച് യു.എ.ഇ മങ്കട സി.എച്ച് സെന്റെർ കമ്മിറ്റി സമാഹരിച്ച തുക വിവിധ എമിരേറ്റ്‌സ് കമ്മിറ്റി ഭാരവാഹികൾ അജ്മാൻ ഫാം ഹൗസിൽ നടന്ന യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സിയുടെ വാർഷിക പ്രവർത്തക സംഗമത്തിൽ വെച്ച് യു.എ.ഇ സി.എച്ച് സെന്റെർ ഭാരവാഹികൾക്ക് കൈമാറി. ഉച്ചക്ക് ശേഷം നടന്ന വാർഷിക കൗൺസിൽൽ യു.എ.ഇ മങ്കട മണ്ഡലം പ്രസിഡന്റ് ബഷീർ വറ്റലൂർ അദ്ധ്യക്ഷത വഹിച്ചു.

യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി ഉപദേശകസമിതി ചെയർമാൻ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി.പി മുസ്തഫ അജ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.പുഴക്കാട്ടിരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കാലടി മുഹമ്മദാലി ഹാജി, 41 വർഷമായി അജമാൻ കെ.എം.സി.സി പ്രവർത്തന രംഗത്തുള്ള കെ.ഹുസൈനാർ എന്നിവർക്കുള്ള ഉപഹാരം സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ കൈമാറി. റാസൽഖൈമ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി സൈതലവി തായാട്ട്,സീനിയർ വൈസ് പ്രസിഡന്റ് അക്‌ബർ രാമപുരം,യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം ഉപദേശകസമിതി അംഗം അസീസ് പേങ്ങാട്ട്,അഡ്വ.അഷ്റഫ് അലി ഷാർജ,അജമാൻ കെ.എം.സി.സി പ്രസിഡന്റ് മൻസൂർ അജ്മാൻ, ഷാർജ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ഹക്കീം കരുവാടി,അബ്ദുള്ള നദവി,ഉസ്മാൻ മുല്ലപള്ളി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ജന:സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും ഹഫീഫ് കൊളത്തൂർ നന്ദിയും പറഞ്ഞു.

രാവിലെ ഒൻപതു മണി മുതൽ വിവിധ സെക്ഷനുകളായി നടന്ന വാർഷിക പ്രവർത്തക സംഗമം അക്ഷരാർഥത്തിൽ സ്‌നേഹ സംഗമമായി മാറുകയായിരുന്നു. ഏഴു എമിരേറ്റ്‌സിൽ നിന്ന് 250 പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. രാവിലെ കൊച്ചു കുട്ടികളുടെയും മുതിർന്നവരുടെയും കായിക പരിപാടികളോടെ തുടക്കം വാർഷിക സംഗമത്തിന് തുടക്കം കുറിച്ചത്. ഉച്ചക്ക് ശേഷം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യക ക്ലാസും ഉണ്ടായിരുന്നു. പോസറ്റീവ് ലൈഫ്‌സ്‌റ്റൈൽ മാനേജ്‌മെന്റ് എന്ന വിഷയത്തിൽ നടന്ന ക്ലാസിനു ഷാർജ അമാന ബ്രിട്ടീഷ് സ്‌കൂൾ ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് റഷീദഅലി തോണിക്കര നേതൃത്വം നൽകി. മ്യൂസിക് ചെയർ, മിടായി പെറുക്കൽ,ബോൾ പാസ്സിങ്, ചാക്ക് റൈസിങ്,ബോൾ വാക്കിങ്, വടംവലി, ഫുട്‌ബോൾ എന്നീ മത്സരങ്ങൾ സംഗമത്തിന്റെ ഭാഗമായി നടന്നു.യു.എ.ഇ മങ്കട മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ശുഹൈബ് പടവണ്ണ,സെക്രട്ടറിമാരായ അഷ്റഫ് ഫുജെറ, നൗഫൽ കൂട്ടിലങ്ങാടി,ഇസ്മായിൽ അബൂദാബി, നാസർ റാസൽഖൈമ,അബ്ദുസലാം ഷാർജ,നൂറുള്ള അബൂദാബി,അഷ്റഫ് അബൂദാബി, നാസർ,ഇബ്രാഹിം, സുബൈർ,സിദ്ധീക്ക്,സലിം വെങ്കിട്ട,മുഹമ്മദാലി കൂട്ടിൽ,ഹാഷിം പള്ളിപ്പുറം, ശിഹാബ്,ബെന്ഷാദ്, അദ്‌നാൻ,സുഹൈൽ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP