Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നക്ഷത്ര രഹസ്യങ്ങൾ: അവിട്ടം/ ധനിഷ്ട നക്ഷത്രം: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ: അവിട്ടം/ ധനിഷ്ട നക്ഷത്രം: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

കരം രാശിയുടെ  23-20 ഡിഗ്രി മുതൽ, കുംഭം രാശിയുടെ  6-40 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രം ആണ് അവിട്ടം. ധനിഷ്ട എന്നാ നാമത്തിന്റെ അർഥം തന്നെ വളരെ ധനികനായ അല്ലെങ്കിൽ വേഗത കൂടിയതു എന്നാണു. ഈ നക്ഷത്രത്തിന്റെ അടയാളം എന്നാൽ ചെണ്ടയോ ഓട ക്കുഴാലോ ആണ്. ചൊവ്വ ആണ് ഈ നക്ഷത്രത്തെ ചരിക്കുന്നത്. തന്റെതായ വഴികളിലൂടെ മാത്രം സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന വ്യക്തികളെ സൂചിപ്പിക്കുന്ന ഒരു നക്ഷത്രവും കൂടെയാണ് അവിട്ടം. ഈ പ്രവണത കൂടുതൽ കണ്ടു വരുന്നത് കുംഭം രാശിയിൽ ഈ നക്ഷത്രം നിൽക്കുന്നവരുടെ കാര്യത്തിൽ ആണ്. മകരം രാശിയുടെയും, കുംഭം രാശിയുടെയും നാഥൻ കർക്കശസ്വഭാവക്കാരൻ ആയ ശനി ആയതിനാൽ, ഈ വ്യക്തികൾക്ക് ഒത്തു തീർപ്പുകൾ നടത്താൻ താല്പര്യക്കുറവുണ്ട് . കാലച്ചക്രത്തിൽ മകരം രാശിയും, കുംഭം രാശിയും social ആയിട്ടുള്ള പത്താം ഭാവത്തെയും, പതിനൊന്നാം ഭാവത്തെയും സൂചിപ്പിക്കുന്നതിനാൽ, ശനി, നല്ല അവസ്ഥയിൽ ആണെങ്കിൽ ഇവർ നെറ്റ്‌വർക്കിങ്, ഗ്രൂപ്പ് ജോലികൾ എന്നിവയിൽ ഇപ്പോഴും വ്യാപ്രിതരായിരിക്കും. മാനസികവും , ബൗധീകവും ആയി വളർച്ച പ്രാപിക്കാൻ ഉള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ ആണ് ഇവർ ആഗ്രഹിക്കുക. മകരം രാശിയിൽ ഈ നക്ഷത്രം വരുമ്പോൾ, വ്യക്തികൾ അധികാരത്തെയും അവരുടെ കഴിവുകളേയും കൂടുതൽ എടുത്തു കാണിക്കാൻ ശ്രമിക്കും എന്നാൽ കുംഭം രാശിയിൽ ഈ നക്ഷത്രം വരുന്നവർ, വളരെ സയന്റിഫിക് ആയ ചിന്തകൾ കൂടുതൽ ഉള്ളവരും, എങ്ങനെ ലോകത്ത് മാറ്റം കൊണ്ട് വരാം എന്ന് ആലോചിക്കുന്നവരും ആയിരിക്കും. 

പൊതു ജനങ്ങളുമായി അടുപ്പം വയ്ക്കുന്ന മേഖലയിൽ ആയിരിക്കും ഇവരെ കൂടുതൽ കാണാൻ കഴിയുക. എന്നാലും വിവാഹത്തെ സൂചിപ്പിക്കുന്ന ഏഴാം ഭാവത്തിൽ, അത് വരുക, കർക്കിടകം, ചിങ്ങം ലഗ്നക്കാരിൽ ആണ്, വിവാഹ ജീവിതത്തിൽ ഉള്ള ആലോസരാതെ ആണ് കാണിക്കുക. സംഗീതം, കല എന്നിവയിൽ ഉള്ള താൽപര്യവും ഇവരിൽ പ്രകടമാണ്. ഏതു നക്ഷത്രത്തിൽ പെട്ടവർക്കും ഏതു ജോലിയും ചെയ്യാം എന്നിരിക്കെ , ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ലോഹം, എഞ്ചിനീയരിങ് എന്നാ മേഖലയിൽ താല്പര്യം കൂടുതൽ കാണും. അഷ്ട വസുക്കൾ ആണ് ഈ നക്ഷത്രത്തിന്റെ ദേവത.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച  പൂർണ ചന്ദ്രൻ സ്വാധീനിക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങൾക്ക് മേൽ   വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പുതിയ സാമ്പത്തിക  മാർഗങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും.  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ്.   ജോലി, ജോലി സ്ഥലം എന്നിവയിലും അധിക ശ്രദ്ധ വേണ്ടി വരും. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും. ലോണുകൾ കൊടുക്കാനും നൽകാനും ഉള്ള അവസ്ഥ,  പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും.
 ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ ആഴ്ച പ്രധാനമാകും. ഇവയിൽ തടസങ്ങളും ഉണ്ടാകാം. . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖല സജീവമാണ്. അതിനാൽ ഈ മേഖലയിൽ നിന്നുള്ള വസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, . വിദേശ ബന്ധം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും , തത്വ ചിന്തകൾ, ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വ്യക്തി ജീവിതത്തിൻ മേൽ ഈ ആഴ്ച പൂർണ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. പൂർണ ചന്ദ്രൻ, പൂര്തീകരണങ്ങൾ, വൈകാരികത എന്നിവയെ സൂചിപ്പിക്കുന്നു.  ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം.  വ്യക്തി ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം,  ആരോഗ്യം  സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം,  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷികുക. 

 സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളെ വളരെ സങ്കീർണമായ രീതിയിൽ ശുക്രൻ സ്വാധീനിക്കും. പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ., ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം. 

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വൈകാരികമായ വേദനകളെ ഈ ആഴ്ച പൂർണ ചന്ദ്രൻ സ്വാധീനിക്കുന്നതാണ്.   ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ വെല്ലുവിളികൾക്ക് മേൽ കർശനമായ സ്വാധീനം ചെലുതുന്നതായിരിക്കും.    നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മോഹങ്ങൾ, വേദനകൾ എന്നിവയുമായി നേർക്ക്‌ നേർ സംവാദം ഉണ്ടാകാം.സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം,  ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സെർച്ജ്, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം. ജോലിയിൽ പുതിയ വെല്ലുവിളികൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള  പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
 
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന വിഷയങ്ങൾ വളരെ സെൻസിറ്റീവ്പ്രധാനം ആണ് . പുതിയ തുടക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുക. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിരവധി പേരുമായി ഉള്ള ചർച്ചകളും ഉണ്ടാകാം. എങ്കിലും ഈ ബന്ധങ്ങളിലെ തുടക്കങ്ങൾക്ക് വേണ്ടി അധിക നാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ ബിസിനസ് അവസരങ്ങൾ, ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളും ഈ ആഴ്ച പ്രധാനമാണ്. പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന, എന്നിവയും ഉണ്ടാകാം. 

ലോങ്ങ്‌ടേം  പ്രോജക്ക്ട്ടുകൾ, സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  മേഖലയായിരിക്കും ഈ ആഴ്ച  കൂടുതൽ പ്രാധാന്യം നേടുക . ഈ വിഷയങ്ങൾക്ക് മേൽ പൂർണ ചന്ദ്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകാം.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ  മാറ്റങ്ങൾ ഉണ്ടാകും.  ചില ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂര്തീകരണവും സംഭവിക്കാം. . പുതിയ ടീം അംഗങ്ങൾ വന്നു ചേരാ൦ . ടീം ജോലികൾ, പുതിയ കൂട്ടായ്മയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള ആലോചന. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സേർച്ച്‌ എന്നിവയും പ്രതീക്ഷിക്കുക. 
 
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, പുതിയ അവസരങ്ങൾ എന്നിവയിം ഈ ആഴ്ച മാറ്റങ്ങൾ സംഭവിക്കുന്നതാണ്.   ജോലിയിൽ പൂര്തീകരണങ്ങൾ ഉണ്ടാകും. ചില ജോലികൾ ചെയ്തു തീർക്കും. സമൂഹ മധ്യത്തിൽ പല കാരണങ്ങൾ കൊണ്ടും നിങ്ങൾ ശ്രധിക്കപ്പെട്ടെക്കാം. അധികാരികൾ നിങ്ങളുടെ ജോലി , പ്രവർത്തനം, പെരുമാറ്റം എന്നിവയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്ന അവസരവും ഇത് തന്നെയാണ്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 
കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. . കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ആത്മീയ വിഷയങ്ങൾ, ദൂര യാത്രകൾ എന്നിവ ഈ ആഴ്ച പ്രത്യേക ശ്രദ്ധ നേടുന്നതാണ്.   ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം.  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, നിരവധി യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം , മീഡിയ എന്നീ മേഖലകളിൽ അവസരങ്ങൾ  ഉണ്ടാകാം. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സമ്പർക്കം, ഉപരി പഠനത്തെ കുറിച്ചുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം.

വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾ, പങ്കാളിത്ത ബന്ധം എന്നിവയ്ക്ക് ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്.   വൈകാരിക ബന്ധങ്ങൾക്ക് മേലുള്ള  കൂടുതൽ ശ്രദ്ധ ആവശ്യമാകും. പങ്കാളിയുമായുള്ള ബന്ധതിന്മേൽ ചർച്ചകൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, മറ്റു സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം എന്നിവ ഉണ്ടാകാം.  നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ വ്യക്തിയായി മാറാനുള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.
 
 ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. . പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങൾ,  ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക.  നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും.  പൂർണ ചന്ദ്രൻ പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. പുതിയ  ബിസിനസ്  ബന്ധങ്ങൾക്ക് വേണ്ടി നിങ്ങൾ നടത്തിയിരുന്ന ചർച്ചകൾ അവസാന തീരുമാനത്തിൽ എത്തിച്ചേരാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും അവസാന തീരുമാനം കൈക്കൊള്ളേണ്ട സമയമാണ്.   ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസരം വന്നെതാം.  പുതിയ ജോലിക്കുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം,  വളര്ത്തു  മൃഗങ്ങൾ , ബാധ്യതകള്,  ആരോഗ്യം എന്നാ വിഷയങ്ങളുടെ  പ്രാധാന്യം ഈ ആഴ്ച  വളരെ അധികം വര്ധിക്കുന്നതാണ്. മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ വന്നെത്തും.  പൂർണ ചന്ദ്രൻ  പൂർണതകളെ സൂചിപ്പിക്കുന്നു.  ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും.  നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള കൂടുതൽ ചർച്ചകളും ഉണ്ടാകും. ഈ ചർച്ചകളിൽ നിങ്ങളുടെ നിലപാടുകൾ പ്രധാനമാകും.  അധ്വാന ഭാരം വര്ധിചെക്കാം  സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കെണ്ടാതായി വന്നേക്കാം. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
 
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പല വിധമായ മാനസിക സമ്മർദ്ദം ഈ ആഴ്ച ഉണ്ടാകാം.  ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. 

നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ, ഹോബികൾ എന്നിവയ്ക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ച് പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസ്ഥ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ  , സ്വന്തം കഴിവുകളെ പ്രദർശിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.
 
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും

കുടുംബ ജീവിതം, മാതാപിതാക്കൾ എന്നാ വിഷയങ്ങൾക്ക് ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്. .  വീടുമായി ബന്ധപ്പെട്ട വിഷയങ്ങൾക് കൂടുതൽ പ്രാധാന്യം കൈവരും. പല തര൦  റിയൽ എസ്റ്റേറ്റ് ഡീലുകൾ,  വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവ ഉണ്ടാകാം. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ജീവിത  സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ബന്ധു ജന സമാഗമം കുടുംബ യോഗങ്ങൾ,  എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ  കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ എന്നിവയും ഉണ്ടാകും. 
 
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച സഹോദരങ്ങലുമായുള്ള ബന്ധം പ്രത്യേകം ശ്രദ്ധ നേടുന്നതാണ്. .  എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം ,   മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക .  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ , ചെറു പ്രോജക്ക്ട്ടുകൾ, ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
 
​ പുതിയ ജോലി, പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP