Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിവറേജസിൽ ക്യൂ നിൽക്കുന്നവരെ പട്ടിയെപ്പോലെ തല്ലുന്ന പൊലീസുകാർക്കെതിരെ നടപടി എടുക്കുക; വീട്ടിൽ കയറ്റാനാവാത്തതിനാൽ ഒളിച്ചിരുന്ന് കഴിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബിവറേജസ് ഔട്ട്ലെറ്റുകൾക്കൊപ്പം കുടികേന്ദ്രം ഒരുക്കുക; ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കടലാസിൽ പൊതിഞ്ഞ കുപ്പിയിൽ ബിയർ വിതരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക; കേരളത്തിൽ പബ്ബുകൾ തുറക്കാൻ ആലോചിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിയോട് പറയാനുള്ളത്..

ബിവറേജസിൽ ക്യൂ നിൽക്കുന്നവരെ പട്ടിയെപ്പോലെ തല്ലുന്ന പൊലീസുകാർക്കെതിരെ നടപടി എടുക്കുക; വീട്ടിൽ കയറ്റാനാവാത്തതിനാൽ ഒളിച്ചിരുന്ന് കഴിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബിവറേജസ് ഔട്ട്ലെറ്റുകൾക്കൊപ്പം കുടികേന്ദ്രം ഒരുക്കുക; ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കടലാസിൽ പൊതിഞ്ഞ കുപ്പിയിൽ ബിയർ വിതരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക; കേരളത്തിൽ പബ്ബുകൾ തുറക്കാൻ ആലോചിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിയോട് പറയാനുള്ളത്..

മറുനാടൻ ഡെസ്‌ക്‌

കേരളത്തിൽ ആവശ്യമെങ്കിൽ പബ്ബുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് രാത്രി ജോലിക്ക് ശേഷം ക്ഷീണം വരുമ്പോൾ ഒന്ന് മദ്യപിക്കാൻ അവസരം കൊടുക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. വളർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ മദ്യവിരുദ്ധതയുടെ കപട മുഖം കാത്തുസൂക്ഷിക്കേണ്ട ഒരു കാര്യവും ഇല്ല എന്നും അതുകൊണ്ട് തന്നെ അത്തരം അവസരങ്ങൾ തുറന്ന് കൊടുക്കേണ്ടത് ആവശ്യമാണ് എന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ. മദ്യവിരുദ്ധതയും മദ്യ വിരോധവുമൊക്കെ രാഷ്ട്രീയമായ ഒരു ആശയം എന്നതിനപ്പുറത്തേക്ക് വളർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ നിലനിൽക്കുന്ന സംവിധാനമേയല്ല.

ഒരാൾ മദ്യപിക്കാൻ തീരുമാനിച്ചാൽ ഏതെല്ലാം നിയമങ്ങൾ അത് നിരോധിച്ചാലും എങ്ങനെയും അത് സംഘടിപ്പിച്ച് മദ്യപിക്കാൻ അയാൾക്ക് കഴിയും എന്നത് ചരിത്രം തെളിയിച്ചിട്ടുള്ള യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ മദ്യം സുലഭമാണെങ്കിൽ മദ്യത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും വില പിടിച്ച് നിർത്തുന്നതിനും ഉപകരിക്കും. അതേസമയം, അത് നിയമവിധേയമല്ലെങ്കിൽ വ്യാജമദ്യം ഒഴുകുന്നതിനും സർക്കാരിന് അഞ്ച് നയാപൈസ നികുതി കിട്ടാതെ തന്നെ വിലകൂടിയ മദ്യം കറുത്ത വിപണിയിൽ പ്രചരിക്കുന്നതിനും കാരണമാകും. അത്‌കൊണ്ട് തന്നെ തുറന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമാനുസൃതമായ മദ്യവിൽപ്പനയോട് ആദ്യമേ എന്റെ യോജിപ്പ് അറിയിക്കട്ടെ.

അതേസമയം, മദ്യോപയോഗം ഗൗരവമായി കാണുന്നതിനും സാധാരണ കുടുംബങ്ങളുടെ ബജറ്റ് തകർക്കുന്ന തരത്തിലേക്കും അഡിക്ഷനാകുന്ന തരത്തിലേക്കും അത് വ്യാപിക്കാതിരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഭരണകൂടം നടപ്പിലാക്കേണ്ടതുമുണ്ട്. പബ്ബ് തുറക്കുന്നതിനുള്ള മഹാമനസ്‌കത കാണിക്കുന്നതിന് മുമ്പ് ഇപ്പോൾ ഇവിടെ ലഭ്യമായിരിക്കുന്ന മദ്യം മര്യാദക്ക് വിൽക്കുന്നതിനും മര്യാദക്ക് ഉപയോഗിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ട ബാധ്യതയാണ് ഈ സർക്കാർ ഏറ്റെടുക്കേണ്ടത്. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം നികുതി നൽകുന്ന ഈ മദ്യം ഉപയോഗിക്കുന്നവരെ വെറും ഏഴാംകൂലികളായി കരുതി അവരോട് നീചമായ സമീപനം പുലർത്തുന്ന സർക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും ക്രൂരമായ നടപടികൾക്ക് ആദ്യം തടയിടണം. 200 ശതമാനം നികുതി കൊടുത്ത് ബിവറേജസ് കോർപ്പറേഷനിൽ പോയി മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്ന സാധാരണക്കാരനോട് എത്ര ക്രൂരമായാണ് ഈ സർക്കാർ സംവിധാനങ്ങൾ പെരുമാറുന്നത്.

ഒമ്പത് മണിക്ക് മദ്യക്കട അടയ്ക്കുന്നതിന് മുമ്പ് ക്യൂവിൽ നിൽക്കുന്നവരെ പിരിച്ചുവിടുന്നതിന് വേണ്ടി ലാത്തിച്ചാർജ്ജ് നടത്തുന്ന പൊലീസുകാരാണ് ഈ നാട്ടിൽ ഉള്ളതെന്ന് മറക്കരുത്. ഒരിക്കലെങ്കിലും ഒമ്പത് മണിക്ക് പോയി ക്യൂ നിന്നിട്ട് പിരിച്ചുവിടുന്നതിന് വേണ്ടി നീളംകൂടിയ ചൂരൽ ലാത്തികൊണ്ട് അടികിട്ടാത്ത ഒരു കുടിയന്മാരും നമ്മുടെ നാട്ടിൽ ഉണ്ടാകുകയില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോലും ഒരു സമയത്ത് ചെന്ന് ക്യൂ നിന്നാൽ അവർക്ക് അവകാശം ലഭിക്കവെ ഒമ്പത് മണിക്ക് ക്യൂ നിൽക്കുന്നവൻ കടയടക്കേണ്ടതിന്റെ പേരിൽ തല്ല് കൊള്ളേണ്ടിവരുന്ന സാഹചര്യം ആദ്യം അവസാനിപ്പിക്കട്ടെ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP