Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുന്നു! പുരുഷന്മാർ അരക്ഷിതർ; നിയമസഭയയിലെ പിസി ജോർജ്ജിന്റെ പരാമർശത്തിൽ വനിതാ എംഎൽഎമാരുടെ പ്രതിഷേധം; പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും തുറന്നടിച്ച് പൂഞ്ഞാർ എംഎൽഎ

രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുന്നു! പുരുഷന്മാർ അരക്ഷിതർ; നിയമസഭയയിലെ പിസി ജോർജ്ജിന്റെ പരാമർശത്തിൽ വനിതാ എംഎൽഎമാരുടെ പ്രതിഷേധം; പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും തുറന്നടിച്ച് പൂഞ്ഞാർ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാർക്ക് അരക്ഷിതരാണെന്നുമുള്ള പിസി ജോർജ് എംഎൽഎയുടെ പരാമർശം നിയമസഭയിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ജോർജിന്റെ പരാമർശനത്തിന് എതിരെ ഇഎസ് ബിജിമോളുടെ നേതൃത്വത്തിൽ വനിത എംഎൽഎമാർ പ്രതിഷേധിച്ചു.

പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണെന്നും പിസി ജോർജ് പറഞ്ഞു. രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാരുടെ സംരക്ഷണത്തിനായി നിയമം വേണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.നിയമസഭയിൽ അംഗനവാടികളിലെ ആശവർക്കമാരുടെ വേതനവർധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോർജ് വിവാദപരാമർശം നടത്തിയത്.

ഇതോടെ ഭരണപക്ഷത്തുള്ള ഇഎസ് ബിജിമോൾ എംഎൽഎ അടക്കമുള്ളവർ ശക്തമായ പ്രതിഷേധം ഉയർത്തി രംഗത്തു വന്നു. പിസി ജോർജിന്റെ പരാമർശങ്ങൾ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകൾ സഭാ രേഖയിൽ ഉണ്ടാവാൻ പാടില്ലെന്നും ബിജിമോൾ ആവശ്യപ്പെട്ടു. ബിജിമോൾ യു.പ്രതിഭ അടക്കമുള്ള എംഎൽഎമാരും ബിജി മോൾക്ക് പിന്നാലെ ജോർജിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. ഒടുവിൽ വിഷയത്തിൽ സ്പീക്കർ ഇടപെട്ടതോടെ സ്ത്രീകൾ അഴിഞ്ഞാടുകയാണ് എന്ന പരാമർശം ജോർജ് പിൻവലിച്ചു. എന്നാൽ രാജ്യത്തെ പുരുഷന്മാർ അരക്ഷിതരാണ് എന്ന വാദത്തിൽ അദ്ദേഹം ഉറച്ചു നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP