Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്കി ഐ.എസ് ഭീകരർക്കുള്ള ഹോട്ടലല്ലെന്ന് ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലു;ഐ.എസിൽ ചേർന്ന യൂറോപ്യൻ പൗരന്മാരെ തിരിച്ചയക്കാൻ ഒരുങ്ങി തുർക്കി; ഒരു യുഎസ് പൗരനെയും നാലു ജർമ്മൻ പൗരന്മാരെയും തിരിച്ചയച്ചേക്കും

തുർക്കി ഐ.എസ് ഭീകരർക്കുള്ള ഹോട്ടലല്ലെന്ന് ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലു;ഐ.എസിൽ ചേർന്ന യൂറോപ്യൻ പൗരന്മാരെ തിരിച്ചയക്കാൻ ഒരുങ്ങി തുർക്കി; ഒരു യുഎസ് പൗരനെയും നാലു ജർമ്മൻ പൗരന്മാരെയും തിരിച്ചയച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

അങ്കാര; തുർക്കി സൈന്യത്തിന്റെ പിടിയിലുള്ള ഐ.എസ് ഭീകരരെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.തുർക്കി ഐ.എസ് ഭീകരർക്കുള്ള ഹോട്ടലല്ല എന്ന തുർക്കി ആഭ്യന്തര മന്ത്രി സുലെയമാൻ സൊയ്ലുവിന്റെ പ്രഖ്യാപനത്തിനു ദിവസങ്ങൾക്കു ശേഷമാണ് ഈ നീക്കം.തുർക്കിയിലെ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട് പ്രകാരം ഒരു യു.എസ് പൗരനെ നിലവിൽ യു.എസിലേക്ക് തിരിച്ചയക്കാൻ ശ്രമം നടക്കുകയാണ്.നവംബർ 14ന് നാലു ജർമൻ പൗരരെ ജർമനിയിലേക്ക് തിരിച്ചയക്കും. എന്നാൽ ഇതേപ്പറ്റി യു.എസോ ജർമനിയോ ഇതു വരെ പ്രതികരിച്ചിട്ടില്ല.ഐ.എസിൽ ചേർന്ന യൂറോപ്യൻ പൗരന്മാരെ തിരിച്ചെടുക്കാൻ യു.എസ്, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളൊന്നും താൽപര്യം കാണിച്ചിരുന്നില്ല. മാത്രവുമല്ല ഇവരിൽ പലരുടെയും പൗരത്വം റദ്ദാക്കുകയുമുണ്ടായി.

ഐ.എസിൽ ചേർന്ന നൂറോളം പേരുടെ ബ്രീട്ടീഷ് പൗരത്വം ബ്രിട്ടൻ ഈയടുത്ത് റദ്ദാക്കിയിട്ടുണ്ട്. ഐ.എസിൽ ചേർന്ന ഷമിമ ബീഗം എന്ന ബ്രിട്ടൻ വനിതയെ തിരിച്ചെടുക്കാത്ത ബ്രിട്ടീഷ് ഗവൺമെന്റിന്റെ തീരുമാനം നേരത്തെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.സ്വന്തം രാജ്യത്തെ പൗരരെ തിരിച്ചെടുക്കാത്തതിൽ ബ്രിട്ടനുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ നേരത്ത തുർക്കി പ്രസിഡന്റ് റെജബ് തയ്യിബ് എർദൊഗാൻ വിമർശിച്ചിരുന്നു.

1200 ഐ.എസ് ഭീകരരാണ് തുർക്കിയിലെ തടവറയിലുള്ളത്. ഇതിൽ 287 പേരെ കഴിഞ്ഞമാസം സിറിയയിലെ കുർദുമേഖലയിൽ നടത്തിയ ആക്രമണങ്ങളിൽ പിടിച്ചതാണ്.കണക്കുകൾ പ്രകാരം കുർദു സേനയായ എസ്.ഡി.എഫിന്റെ പിടിയിലുള്ള ഐ.എസ് ഭീകരരിൽ അഞ്ചിൽ ഒരു ഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP