Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കനത്ത മഴയെ തുടർന്ന് ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു; മരിച്ച ആറുപേരും ഏഷ്യൻ വംശജരെന്ന് സിവിൽ ഡിഫൻസ്

കനത്ത മഴയെ തുടർന്ന് ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു; മരിച്ച ആറുപേരും ഏഷ്യൻ വംശജരെന്ന് സിവിൽ ഡിഫൻസ്

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങിയ ആറ് വിദേശ തൊഴിലാളികളും മരിച്ചു. ഇന്നലെയാണ് കനത്ത മഴയെ തുടർന്ന് കോൺക്രീറ്റ് പൈപ്പിനുള്ളിൽ വെള്ളം കയറി ആറുപേരും കുടുങ്ങിയത്. മസ്‌കറ്റ് ഗവർണറേറ്റിൽ എയർപോർട്ട് ഹൈറ്റ്‌സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികൾ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സിവിൽ ഡിഫൻസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. രാത്രിയോടെ തന്നെ വിപുലമായ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല.

12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഏഷ്യൻ വംശജരാണ് മരണപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് പൊതു അഥോറിറ്റി അറിയിച്ചെങ്കിലും ഏത് രാജ്യക്കാരാണ് മരണപ്പെട്ടതെന്ന വിവരം ലഭ്യമായിട്ടില്ല. 14 അടി ആഴത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. 295 മീറ്റർ നീളമുള്ള പൈപ്പിൽ നിന്ന് വലിയ പമ്പ് സൈറ്റുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP