Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്മോഹൻ സിങ്ങിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി നാമനിർദ്ദേശം ചെയ്തു; മന്മോഹൻ എത്തിയത് ദിഗ്‌വിജയ് സിങിന് പകരക്കാരനായി

മന്മോഹൻ സിങ്ങിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി നാമനിർദ്ദേശം ചെയ്തു; മന്മോഹൻ എത്തിയത് ദിഗ്‌വിജയ് സിങിന് പകരക്കാരനായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മന്മോഹൻ സിങ്ങിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി ഉപരാഷ്ട്രപതി വെങ്കയ നായിഡു നാമനിർദ്ദേശം ചെയ്തു. ദിഗ്‌വിജയ് സിങ്ങിനു പകരമായാണു നിയമനം. ദിഗ്‌വിജയ സിങ്ങിനെ നഗരവികസനത്തിനായുള്ള പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലേക്കും നാമനിർദ്ദേശം ചെയ്തു.

മുൻ കേന്ദ്ര ധനമന്ത്രി കൂടിയായ മന്മോഹനു വഴിയൊരുക്കാൻ ദിഗ്‌വിജയ് സിങ് രാജിവച്ചതാണെന്നും റിപ്പോർട്ടുണ്ട്. മന്മോഹൻ 2014 സെപ്റ്റംബർ മുതൽ 2019 മെയ്‌ വരെ പാനലിൽ അംഗമായിരുന്നു. രാജ്യസഭയിലെ കാലാവധി ജൂണിൽ അവസാനിച്ചെങ്കിലും ഓഗസ്റ്റിൽ രാജസ്ഥാനിൽനിന്നു മന്മോഹൻ തിരഞ്ഞെടുക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP