Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിപുരക്കെതിരെ 14 റൺസിന്റെ ജയത്തിൽ കേരളം; സച്ചിനും ബേസിൽ തമ്പിയും കസറി; ജലജിന് നാലു വിക്കറ്റും; ആവേശമായി ഗ്രീൻഫീൽഡ് സ്റ്റേഡിയം

ത്രിപുരക്കെതിരെ 14 റൺസിന്റെ ജയത്തിൽ കേരളം; സച്ചിനും ബേസിൽ തമ്പിയും കസറി; ജലജിന് നാലു വിക്കറ്റും; ആവേശമായി ഗ്രീൻഫീൽഡ് സ്റ്റേഡിയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ത്രിപുരയെ 14 റൺസിന് കേരളം തോൽപ്പിച്ചു. 192 റൺസ് വിജയലക്ഷത്തിലേക്ക് ബാറ്റേന്തിയ ത്രിപുരയ്ക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

മിലിന്ദ് കുമാർ 36 പന്തിൽ നിന്ന് 54 റൺസ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ബേസിൽ തമ്പി മിലിന്ദിനെ പുറത്താക്കി. ഇതോടെ ത്രിപുരയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. നാല് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ജലജ് സക്സേനയുടെ ബൗളിങ്ങിന് മുന്നിൽ ത്രിപുരയ്ക്ക് പിടിച്ചുനിൽക്കാനായില്ല. രണ്ട് വിക്കറ്റുമായി ബേസിൽ തമ്പി ജലജിന് പിന്തുണ നൽകി.

ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് അടിച്ചു. 28 പന്തിൽ നാല് വീതം ഫോറും സിക്സും അടിച്ച് 58 റൺസ് നേടിയ സച്ചിൻ ബേബിയുടെ ഇന്നിങ്സായിരുന്നു ഹൈലൈറ്റ്. രോഹൻ കുന്നുമ്മൽ 30 റൺസ് അടിച്ചു. അവസാന ഓവറുകളിൽ ബേസിൽ തമ്പിയുടെ ബാറ്റിങ്ങാണ് കേരളത്തിന്റെ സ്‌കോർ 191-ലെത്തിച്ചത്. 12 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം ബേസിൽ അടിച്ചെടുത്തത് 22 റൺസാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP