Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലക്കീഴിൽ മൊബൈൽ ഫോൺ ചാർജിനായി കുത്തിയിട്ടു; മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കെട്ടിടനിർമ്മാണ തൊഴിലാളി

തലക്കീഴിൽ മൊബൈൽ ഫോൺ ചാർജിനായി കുത്തിയിട്ടു; മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കെട്ടിടനിർമ്മാണ തൊഴിലാളി

മറുനാടൻ മലയാളി ബ്യൂറോ

പാരദ്വീപ്: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡിഷ പാരദീപീൽ ഞയറാഴ്ച രാത്രിയിലാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുണ പ്രധാൻ (22) ആണ് മരിച്ചത്.

ഫോൺ ചാർജുചെയ്യാൻ വച്ചശേഷം തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളികളായ മറ്റ് മൂന്നുപേരും യുവാവിനൊപ്പം കിടന്നുറങ്ങിയിരുന്നു. എന്നാൽ ഗുണ പ്രധാന്റെ തലയ്ക്ക് സമീപമാണ് മൊബൈൽ ഫോൺ ചാർജുചെയ്യാൻ വച്ചിരുന്നതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.

നയാഗഡ് ജില്ലയിലെ റാൻപുർ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണ ജോലികൾക്കാണ് യുവാവ് പാരദ്വീപിൽ എത്തിയതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP