Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനിശ്ചിതകാലമായി നിർത്തിവച്ചിരുന്ന ജമ്മു കശ്മീർ തീവണ്ടി സർവ്വീസ് ചൊവ്വാഴ്ച പുനരാരംഭിക്കും; ആദ്യം പുനരാരംഭിക്കുക ശ്രീനഗർ - ബരാമുള്ള റൂട്ടിലെ സർവീസുകൾ; സുരക്ഷാ നടപടികൾ വിലയിരുത്തി

അനിശ്ചിതകാലമായി നിർത്തിവച്ചിരുന്ന ജമ്മു കശ്മീർ തീവണ്ടി സർവ്വീസ് ചൊവ്വാഴ്ച പുനരാരംഭിക്കും; ആദ്യം പുനരാരംഭിക്കുക ശ്രീനഗർ - ബരാമുള്ള റൂട്ടിലെ സർവീസുകൾ; സുരക്ഷാ നടപടികൾ വിലയിരുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അനിശ്ചിതകാലമായി നിർത്തിവച്ചിരുന്ന ജമ്മു കശ്മീർ തീവണ്ടി സർവ്വീസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയിൽവെ. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിന് തൊട്ടുമുമ്പാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.

സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. ശ്രീനഗർ - ബരാമുള്ള റൂട്ടിലെ തീവണ്ടി സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. തീവണ്ടികൾ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ രാകേഷ് അഗർവാൾ കഴിഞ്ഞ ദിവസം ബദ്ഗാമിൽനിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയിൽ സന്ദർശിച്ച് സുരക്ഷ അടക്കമുള്ളവ വിലയിരുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP