Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസത്തിനായി തെരുവിലിറങ്ങി യാക്കോബായ ഓർത്തഡോക്‌സ് സഭകൾ; ശവസംസ്‌കാരം നിഷേധിച്ച നടപടിയിൽ നീതിക്കായി മനുഷ്യമതിൽ തീർക്കാൻ യാക്കോബായ സഭ; ദേവാലയങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങി യാക്കോബായ വിശ്വാസികൾ; ഓർത്തഡോക്‌സ് ദേവലായങ്ങൾ അക്രമിക്കുന്നതിൽ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്ത് ഓർത്ത് ഡോക്‌സ് വൈദികരും

വിശ്വാസത്തിനായി തെരുവിലിറങ്ങി യാക്കോബായ ഓർത്തഡോക്‌സ് സഭകൾ; ശവസംസ്‌കാരം നിഷേധിച്ച നടപടിയിൽ നീതിക്കായി മനുഷ്യമതിൽ തീർക്കാൻ യാക്കോബായ സഭ; ദേവാലയങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങി യാക്കോബായ വിശ്വാസികൾ; ഓർത്തഡോക്‌സ് ദേവലായങ്ങൾ അക്രമിക്കുന്നതിൽ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്ത് ഓർത്ത് ഡോക്‌സ് വൈദികരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശവസംസ്‌കാരം നിഷേധിക്കുന്ന മനുഷത്യരഹിതമായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ സഭ ഇന്നു തലസ്ഥാനത്തു മനുഷ്യമതിൽ തീർക്കും.രണ്ടുമണിക്കു സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രലിൽ നിന്ന് ആരംഭിച്ചു പ്രസ് ക്ലബ്, വൈഎംസിഎ വഴി സെക്രട്ടേറിയറ്റ് നടയിലെ പന്തലിൽ എത്തി മതിലായി രൂപപ്പെടും. പൊതുസമ്മേളനം മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും വൈദികരും ഭരണസമിതി അംഗങ്ങളും വിശ്വാസികളും പങ്കെടുക്കും.

നീതി ആവശ്യപ്പട്ടു യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സഹനസമരം നടത്തിവരുന്നത് ഏഴാം ദിവസം പിന്നിട്ടിരിക്കുകയാണ്. സഭയുടെ ഒരു ദേവാലയവും ഇനി നഷ്ടപ്പെടരുതെന്നും നഷ്ടപ്പെട്ടവ തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണു വിശ്വാസ പോരാട്ടത്തിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ പ്രതിഷേധ മതിൽ തീർക്കുന്നത്.

വിശ്വാസികളുടെ മൃതശരീരങ്ങൾ വഴിയിൽ വച്ചു വിലപേശാൻ ഇടയാകരുതെന്നും അതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്യണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സെമിത്തേരി സർക്കാർ ഏറ്റെടുത്തു മൃതശരീരങ്ങൾ അടക്കാനുള്ള ക്രമീകരണം ചെയ്യണം. കട്ടച്ചിറയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ചെയ്യണം.

സഭാ സ്വത്തുക്കൾ വിശ്വാസികളുടെതായതിനാൽ അത് അവർക്കു പൂർണ അധികാരത്തോടെ കൈകാര്യം ചെയ്യാനുള്ള നിയമങ്ങൾ പാസാക്കണമെന്നും സഭാനേതൃത്വം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് മുന്നിൽ ഏഴാം ദിവസ സഹനസമരം സിംഹാസനപ്പള്ളികളുടെ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്തു. സമരം സഭയിൽ ഉടനീളം പുതിയ ഉണർവു നൽകിയതായി അദ്ദേഹം പറഞ്ഞു.

അതേ സമയം ഓർത്തഡോക്‌സ് സഭാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് 17നു കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ വടക്കൻ മേഖലാ സമ്മേളനം ചേരും. പലയിടങ്ങളിലും അക്രമം നടന്നിട്ടും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP