Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാൽ വഴുതി വാരിക്കുഴിയിൽ വീണ കുട്ടിയാനയെ അമ്മയാനയും സംഘവും കാത്തു നിന്നത് മണിക്കൂറുകൾ; വനപാലകരെത്തി കുട്ടിയാനയെ രക്ഷപ്പെടുത്തിയത് ജെ.സിബിയുടെ സഹായത്താൽ; കുഴിയിൽ നിന്ന് കുറുമ്പന്റെ ഓട്ടം അമ്മയുടെ പറ്റത്തേക്ക് ; കരുന്നിനെ തലോടിയും വനപാലകരോട് തുമ്പി വീശി നന്ദി പറഞ്ഞും അമ്മയാന'; ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ പങ്കുവച്ച വീഡിയോ കാട്ടുതീ പോലെ വൈറൽ

കാൽ വഴുതി വാരിക്കുഴിയിൽ വീണ കുട്ടിയാനയെ അമ്മയാനയും സംഘവും കാത്തു നിന്നത് മണിക്കൂറുകൾ; വനപാലകരെത്തി കുട്ടിയാനയെ രക്ഷപ്പെടുത്തിയത് ജെ.സിബിയുടെ സഹായത്താൽ;  കുഴിയിൽ നിന്ന് കുറുമ്പന്റെ ഓട്ടം അമ്മയുടെ പറ്റത്തേക്ക് ; കരുന്നിനെ തലോടിയും വനപാലകരോട് തുമ്പി വീശി നന്ദി പറഞ്ഞും അമ്മയാന'; ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ പങ്കുവച്ച വീഡിയോ കാട്ടുതീ പോലെ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൽവഴുതി കുഴിയിൽ വീണ് കുട്ടിയാനയെ രക്ഷപ്പെടുത്തയവരോട തുമ്പികൈ വീശി നന്ദി പറയുന്ന അമ്മയാന! സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്ന ഈ വീഡിയോ പങ്കുവച്ചിരിക്കുന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ പർവീൺ കസ്വാനാണ്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവച്ച വീഡിയോ മിനിട്ടുകൾക്കുല്‌ളിലാണ് തരംഗമായി മാറിയിരിക്കുന്നത്.

ആനത്താരയിലൂടെ ആനക്കൂട്ടം പറ്റം ചേർന്ന് നടക്കുമ്പോഴാണ് അമ്മയാനയുടെ കണ്ണുതെറ്റിയപ്പോൾ കുഞ്ഞാന കുഴിയിലേക്ക് വീണത്. ആനക്കൂട്ടി വീണ്‌തോടെ ആനകളും പറ്റാനകളും ചേർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. തുടരെ തുടരെയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് വീണ കുഴിക്ക് മറുകരയിലായി കാത്തുനിന്നത്.

ആനകൾ കൂട്ടം ചേർന്ന് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനപാലകരാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ജെസിബി. ഉപയോഗിച്ച് കുഴി തുരന്ന് വഴി തെളിച്ച ശേഷം കുട്ടിയാനയെ രക്ഷിക്കുകയായിരുന്നു. കുഴിയിൽ നിന്ന് കുട്ടിയാന തന്നെ കാത്തുനിന്ന അമ്മയാന മനുഷ്യർ കാട്ടിയ ഈ ദയക്ക് തുമ്പി വീശി ഹസ്താഭിഷേകം നൽകി ഹൃദയത്തിൽ തൊട്ടുള്ള നന്ദിയാണ് നൽകിയത്.അമ്മയാനയുടെ നന്ദി പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

''ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മികച്ച കാഴ്ച. കുഴിയിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. നോക്കൂ, ആ അമ്മയാന നന്ദി പറയുന്നത്. ഇത് ആനകളുടെ പൊതുസ്വഭാവമാണ്. അവരാദ്യം അവരുടെ ഭാഗത്തുനിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കും. നടന്നില്ലെങ്കിൽ മാറി നിൽക്കും, മനുഷ്യർ രക്ഷക്കെത്തുന്നതും കാത്തുനിൽക്കും''- പർവീൺ കസ്വാൻ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

കുഴിയിൽ വീണ ആനക്കുട്ടി പുറത്തുകടക്കാൻ പാടുപെടുന്നത് വീഡിയോയിൽ കാണാം. ജെസിബിയുടെ സഹായത്തോടെ കുഴിയുടെ വശത്തുള്ള മണ്ണ് സാവധാനം മാറ്റിയാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. കുട്ടിയാന പുറത്തെത്തിയത് കണ്ട അമ്മയാന പെട്ടെന്നെത്തി തലോടുന്നതും കെട്ടിപുണരുന്നതും വീഡിയോയിൽ കാണാം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP