Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എനിക്കിനി ജീവിക്കേണ്ട.. എന്ന് പറഞ്ഞു വിഷക്കുപ്പിയുമായി ഷാഹിർ ഓടിയത് വീടിന് പുറത്തേക്ക്; പിറകെ പാഞ്ഞ വീട്ടുകാർക്ക് തടയാൻ കഴിയും മുൻപ് വിഷക്കുപ്പി വായിലേക്ക് കമിഴ്‌ത്തി; ജീവനൊടുക്കാൻ പ്രേരണയായത് ആൾക്കൂട്ട മർദ്ദനത്തിലെ വിഷമവും പ്രണയ നൈരാശ്യവും; പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് തീർപ്പാക്കിയ പ്രശ്‌നം വഷളായത് ഷാഹിർ പെൺകുട്ടിയെ കാണാൻ ശ്രമിച്ചതോടെ; വിഷം കഴിച്ച കാമുകിയും ആശുപത്രിയിൽ ചികിത്സയിൽ; കോട്ടക്കലിലേത് ദാരുണമായ പ്രണയ ദുരന്തത്തിന്റെ കഥ

എനിക്കിനി ജീവിക്കേണ്ട.. എന്ന് പറഞ്ഞു വിഷക്കുപ്പിയുമായി ഷാഹിർ ഓടിയത് വീടിന് പുറത്തേക്ക്; പിറകെ പാഞ്ഞ വീട്ടുകാർക്ക് തടയാൻ കഴിയും മുൻപ് വിഷക്കുപ്പി വായിലേക്ക് കമിഴ്‌ത്തി; ജീവനൊടുക്കാൻ പ്രേരണയായത് ആൾക്കൂട്ട മർദ്ദനത്തിലെ വിഷമവും പ്രണയ നൈരാശ്യവും; പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് തീർപ്പാക്കിയ പ്രശ്‌നം വഷളായത് ഷാഹിർ പെൺകുട്ടിയെ കാണാൻ ശ്രമിച്ചതോടെ; വിഷം കഴിച്ച കാമുകിയും ആശുപത്രിയിൽ ചികിത്സയിൽ; കോട്ടക്കലിലേത് ദാരുണമായ പ്രണയ ദുരന്തത്തിന്റെ കഥ

എം മനോജ് കുമാർ

കോട്ടയ്ക്കൽ: എതിർപ്പുകൾ തരണം ചെയ്ത് പ്രണയസാഫല്യത്തിനു ശ്രമിച്ചപ്പോൾ ഷാഹിറി (23) ന് കീഴടങ്ങേണ്ടി വന്നത് മരണത്തിന്. കാമുകിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകിയെ നേരിട്ട് കാണാൻ ഷാഹിർ ശ്രമിച്ചതാണ് പ്രണയദുരന്തത്തിനു വഴിവെച്ചത്. ഷാഹിറിന്റെ മരണവിവരം അറിഞ്ഞു വിഷം കഴിച്ചതിനെ തുടർന്ന് കാമുകിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയവുമായി മുന്നോട്ടു പോകരുതെന്ന പെൺകുട്ടിയുടെ വീട്ടുകാരുടെ വിലക്ക് ലംഘിച്ചതാണ് പുതുപ്പറമ്പിൽ ഷാഹിറിനു നേരെയുള്ള ആൾക്കൂട്ട ആക്രമണമായി മാറിയത്. പെൺകുട്ടിയുമായുള്ള കൂടിക്കാഴ്ച വീട്ടുകാർ വിലക്കിയതായിരുന്നു. ഈ വിലക്ക് ലംഘിച്ച് പെൺകുട്ടിയെ കാണാൻ എത്തിയപ്പോൾ ഷാഹിർ അകപ്പെട്ടത് കാമുകിയുടെ ബന്ധുക്കളുടെ കൈകളിലും. ഷാഹിറിന് മർദ്ദനം ഏറ്റപ്പോൾ അത് തടയാൻ ചെന്ന ഷാഹിറിന്റെ ഉമ്മയ്ക്കും അനുജനും ഇവരിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നു. ഇതിൽ മനംനൊന്താണ് ഷാഹിർ വീട്ടിലെത്തി വിഷം കഴിച്ചത്.

എനിക്ക് ഇനി ജീവിക്കേണ്ട എന്ന് പറഞ്ഞു ഷാഹിർ വിഷക്കുപ്പിയുമായി വീട്ടിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. പിതാവും മറ്റുള്ളവരെ പിറകെ പാഞ്ഞെങ്കിലും ഷാഹിറിനെ തടയാൻ കഴിഞ്ഞില്ല. ഈ ഓട്ടത്തിൽ തന്നെയാണ് വിഷക്കുപ്പിയിലെ ദ്രാവകം ഷാഹിർ വായിലേക്ക് കമഴ്‌ത്തിയത്. ഷാഹിറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാഹിർ മരണത്തിനു കീഴടങ്ങുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഷാഹിർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഷാഹിറിന്റെ മരണവിവരം അറിഞ്ഞാണ് പെൺകുട്ടി ഇന്നലെ വിഷം കഴിച്ചത്. പെൺകുട്ടിയെ ബന്ധുക്കൾ നേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

കൂലിപ്പണിയാണ് ഷാഹിറിന്. എല്ലാ പണികൾക്കും പോകുന്ന സ്വഭാവം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ക്ലാസിനു പോകുന്ന വഴിയെയാണ് ഷാഹിർ പെൺകുട്ടിയെ കാണുന്നത്. ദിവസേനയുള്ള ഈ അടുപ്പമാണ് ഇവർ തമ്മിലുള്ള പ്രണയത്തിൽ എത്തിച്ചത്. ഷാഹിർ പെൺകുട്ടിയുടെ പിന്നാലെ കൂടുന്നത് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ ഇവർ ഈ അടുപ്പം തടഞ്ഞു. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് ഷാഹിറിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പരാതിയിൽ ഇടപെട്ട പൊലീസ് വാദിയെയും ഷാഹിറിനെയും വിളിപ്പിച്ചിരുന്നു. എതിർപ്പുകളുടെ സാന്നിധ്യത്തിൽ ബന്ധം തുടരരുത് എന്നാണ് നിർദ്ദേശം നൽകിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിലാണ് കോട്ടക്കൽ പൊലീസ് ഇങ്ങിനെ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചത്. അത് കഴിഞ്ഞും പെൺകുട്ടിയും ഷാഹിറും തമ്മിലുള്ള ബന്ധം തുടരുക തന്നെ ചെയ്തു.

ഞായാറാഴ്ച രാത്രിയിൽ വിലക്ക് ലംഘിച്ചാണ് ഷാഹിർ പെൺകുട്ടിയെ കാണാൻ ബൈക്കിൽ ഇറങ്ങിയത്. പെൺകുട്ടിയുടെ വീടിനു സമീപം ഷാഹിറിനെ കണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. ഇത് തന്നെയാണ് കടുത്ത മർദ്ദനത്തിനും വഴിവെച്ചത്. ഷാഹിറിന് പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും കടുത്ത മർദ്ദനമാണ് ഏറ്റത്. മർദ്ദനം കണ്ട നാട്ടുകാരിൽ ചിലർ വിളിച്ചറിയിച്ചപ്പോൾ ഷാഹിറിന്റെ ഉമ്മയും അനുജനും സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയിരുന്നു. ഇവർക്കും മർദ്ദനം ഏൽക്കുകയും ചെയ്തു. ഇതിൽ മനം നൊന്താണ് വീട്ടിൽ എത്തിയയുടൻ ഷാഹിർ വിഷം കഴിച്ചത്.

വീട്ടുകാർ ഷാഹിറിനെ ആശുപത്രിയിലെത്തിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഷാഹിർ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചു. ഷിബിലിന്റെ പരാതിയെത്തുടർന്ന് കണ്ടാലറിയാവുന്ന 15 പേർക്കെതിരേ കേസെടുത്തതായി പൊലീസ് മറുനാടനോട് പറഞ്ഞു. അതേസമയം ഷാഹിറിന്റെ മരണത്തിന്റെ പാശ്ചാത്തലത്തിൽ വീണ്ടും കേസുകൾ ചാർജ് ചെയ്യുമെന്നും കോട്ടക്കൽ പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP