Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതു സ്ഥാനാർത്ഥി കെ ശ്രീകുമാർ തിരുവനന്തപുരം മേയർ; ചാക്ക ഡിവിഷനെ പ്രതിനിധീകരിക്കുന്ന ശ്രീകുമാർ കോർപ്പറേഷനിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2016ൽ  

ഇടതു സ്ഥാനാർത്ഥി കെ ശ്രീകുമാർ തിരുവനന്തപുരം മേയർ; ചാക്ക ഡിവിഷനെ പ്രതിനിധീകരിക്കുന്ന ശ്രീകുമാർ കോർപ്പറേഷനിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2016ൽ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവനന്തപുരം നഗരസഭ മേയറായി എൽ.ഡി.എഫിന്റെ കെ. ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാണ് ശ്രീകുമാർ ബിജെപിയുടെ എം.ആർ. ഗോപൻ, യു.ഡി.എഫിന്റെ ഡി. അനിൽകുമാർ എന്നിവരെയാണ് കെ. ശ്രീകുമാർ തോൽപിച്ചത്.തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂർകാവ് എംഎ‍ൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പുണ്ടായത്.

ചാക്ക ഡിവിഷനെ പ്രതിനിധീകരിക്കുന്ന ശ്രീകുമാർ 2016 ൽ ആദ്യമായാണ് കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വഞ്ചിയൂർ ബാബു,പുഷ്പലത എന്നിവരുടെ പേരുകളും മേയർ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നെങ്കിലും ശ്രീകുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ജില്ല െസക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.സി.െഎ.ടി.യു ജില്ലാ കമ്മിറ്റിയംഗം കൂടിയായ ശ്രീകുമാർ സർവീസിലിരിക്കെ കെ.എസ്.ഇ ബി.ഒഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP