Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിക്കത്തോട് പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ഇടത് വലത് കൂട്ടുകെട്ട്; എൽ.ഡി.എഫ് വോട്ട് വീണത് വലത് സ്ഥാനാർത്ഥിക്ക്

പള്ളിക്കത്തോട് പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ഇടത് വലത് കൂട്ടുകെട്ട്; എൽ.ഡി.എഫ് വോട്ട് വീണത് വലത് സ്ഥാനാർത്ഥിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പള്ളക്കത്തോട് പഞ്ചായത്തിൽ ബിജെപിക്കെതിരെ ഇടത് വലത് കൂട്ടുകെട്ട്. ഗ്രാമപ്പഞ്ചായത്തിൽ ബിജെപി.ക്കെതിരേ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വോട്ടു നൽകിയാണ് ഇടത് മെമ്പർമാർ രംഗത്തെത്തിയത്. തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ ഷാജി ഐസക്ക് ബിജെപി.യിലെ കെ.കെ.വിപിനചന്ദ്രനെ രണ്ട് വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി പ്രസിഡന്റായി. യു.ഡി.എഫ്. ഭരണം നടത്തുന്ന പഞ്ചായത്തിൽ മുൻധാരണപ്രകാരം കോൺഗ്രസിലെ ജിജി അഞ്ചാനി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

13 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് ആറും ബിജെപി.ക്ക് അഞ്ചും എൽ.ഡി.എഫിന് രണ്ടും എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും മൂന്നുപേർവീതമുണ്ടായിരുന്നു.

എന്നാൽ ഏതാനുംമാസം മുൻപ് കേരള കോൺഗ്രസ് അംഗമായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ജോർജിനെ കൂറുമാറ്റനിയമപ്രകാരം അയോഗ്യയാക്കി. അതോടെ യു.ഡി.എഫിനും ബിജെപി.ക്കും അഞ്ചുവീതം അംഗങ്ങളായി. ഇതിനിടെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ബിജെപി.ക്കും തുല്യവോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ വിജയകുമാരി വൈസ് പ്രസിഡന്റായി.

മത്സരിച്ചത് കേരള കോൺഗ്രസ് അംഗമായതിനാലും ബിജെപി. ഭരണത്തിൽ വരാതിരിക്കാൻവേണ്ടിയും മാത്രമാണ് എൽ.ഡി.എഫ്. പിൻതുണയെന്ന് സിപിഎം. ലോക്കൽ സെക്രട്ടറി പി.ജി.രാജു പറഞ്ഞു. എന്നാൽ ഭരണസമിതിക്ക് എൽ.ഡി.എഫ്. പിൻതുണയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP