Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണത്തിനിറങ്ങുന്നത് അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തിൽ കറുത്ത ചായം പൂശി; ലക്ഷ്യം വയ്ക്കുന്നത് വൻ കവർച്ച; ഒരിക്കൽ അകപ്പെട്ടാൽ  മടങ്ങിവരവ് സാധ്യമല്ലാത്ത തിരുട്ടു ഗ്രാമത്തിലെ സംഘങ്ങൾ കൊടിയ ക്രിമിനലുകൾ; കൊല്ലത്ത് തിരുട്ടു ഗ്രാമത്തിലെ സംഘങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു; മൂന്നുപേർ സൂക്ഷ്മ നിരീക്ഷണത്തിൽ; സമീപകാലത്തെ മൂന്ന് വലിയ മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമെന്നും പൊലീസ്; പിടികൂടാൻ പ്രത്യേക സംഘം

മോഷണത്തിനിറങ്ങുന്നത് അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തിൽ കറുത്ത ചായം പൂശി; ലക്ഷ്യം വയ്ക്കുന്നത് വൻ കവർച്ച; ഒരിക്കൽ അകപ്പെട്ടാൽ  മടങ്ങിവരവ് സാധ്യമല്ലാത്ത തിരുട്ടു ഗ്രാമത്തിലെ സംഘങ്ങൾ കൊടിയ ക്രിമിനലുകൾ; കൊല്ലത്ത് തിരുട്ടു ഗ്രാമത്തിലെ സംഘങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു; മൂന്നുപേർ സൂക്ഷ്മ നിരീക്ഷണത്തിൽ; സമീപകാലത്തെ മൂന്ന് വലിയ മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമെന്നും പൊലീസ്; പിടികൂടാൻ പ്രത്യേക സംഘം

മറുനാടൻ ഡെസ്‌ക്‌

കൊട്ടാരക്കര: കൊല്ലം ജില്ലയിൽ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിലെ മോഷണ സംഘങ്ങൾ ഉള്ളതായി സ്ഥിരീകിരിച്ചു. 11 പേരെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് പേരെ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സമീപകാലത്ത് ഉണ്ടായ മൂന്ന് വലിയ മോഷണങ്ങൾക്ക് പിന്നിൽ ഈ സംഘമാണെന്ന് വ്യക്തമായി. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.പകൽ വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിൽ മോഷണം നടത്തുകയുമാണ് ഇവരുടെ പതിവ്. അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തിൽ കറുത്ത ചായം പൂശിയാണ് സംഘം മോഷണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ചവറ, കരുനാഗപ്പള്ളി ഭാഗത്തായിരുന്നു കൂടുതൽ മോഷണം

കഴിഞ്ഞ വർഷവും ജില്ലയിൽ സംഘം വൻ മോഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇക്കുറി ചില അംഗങ്ങളെ മാറ്റിയാണ് അയച്ചത്. ചെങ്കോട്ടയിൽ നിന്നും ട്രെയിനിനാണ് സംഘം എത്തിയത്. അഞ്ചലിൽ ഒരു എസ്‌പിയുടെ വീട്ടിലും പത്തനാപുരം കൊട്ടാരക്കര എന്നിവിടങ്ങളിലും മോഷണം നടത്തി. വൻ കവർച്ചയാണ് സംഘത്തിന്റെ ലക്ഷ്യം.

വീട് പൂട്ടി പോകുന്നവർ നിർബന്ധമായും അയൽപക്കത്തുള്ളവരെയോ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയോ വിവരം ധരിപ്പിക്കണം. വീട്ടിൽ സ്വർണവും പണവും വെച്ചിട്ടു പോകരുത്. മാരാകായുധങ്ങൾ വീടിനു പുറത്തിടരുത്. പത്രവും, പാലും വീടിനു വെളിയിൽ വെയ്ക്കുവാനുള്ള സാഹചര്യം ഒഴിവാക്കണം. വീടിന്റെ പുറംവാതിലിനു ക്രോസ് ബാർ ഉൾപടെയുള്ള സുരക്ഷ സംവിധാനം ഒരുക്കണം. കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവർ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

ഒരിക്കൽ അകപ്പെട്ടാൽ  മടങ്ങിവരവ് സാധ്യമല്ലാത്ത തിരുട്ടു ഗ്രാമം

കുറ്റകൃത്യങ്ങൾ ജന്മവാസനയായുള്ളവർ വസിക്കുന്ന മതിലുകളാൽ ചുറ്റപ്പെട്ട തിരുട്ടുഗ്രാമങ്ങൾ. ഒരിക്കൽ അകപ്പെട്ടാൽ ഒരു മടങ്ങിവരവ് സാധ്യമല്ലാത്ത തിരുട്ടു ഗ്രാമത്തിലേക്ക്.തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്തുള്ള തിരുട്ട് ഗ്രാമത്തെ കുറിച്ച് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. കൃത്യമായ പ്ലാനിങ്ങും ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരുടെ നാട്.തിരുട്ട്ഗ്രാമക്കാർ ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയിലാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘങ്ങളും മോഷണത്തിനായി എത്തുന്നത്.

ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക് കൈമാറും.അവിടെ നിന്നും ഇടപെടലുകൾ നടത്തിയാണ് നിയമസഹായമുൾപ്പെടെ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം ഗ്രാമമൂപ്പനെ ഏൽപ്പിക്കണം.ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്.ഇത്തരത്തിൽ കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്.ഇതിന് തയ്യാറാകാതെ വന്നാൽ സഹായവും നിലയ്ക്കും. അതുകൊണ്ടുതന്നെയാണ് തിരുട്ട് ഗ്രാമത്തിലെ മോഷണകല അവസാനിപ്പിക്കുവാനും കഴിയാത്തത്.

ഉത്തർ പ്രദേശിലെ ചോർ ഗ്രാമം

തമിഴ്‌നാടിലെ തിരുട്ട് ഗ്രാമം പോലെ ഉത്തർപ്രദേശിലെ ചോർ ഗ്രാമവും മോഷണത്തിനു പേരെടുത്ത സ്ഥലങ്ങളിൽ ഒന്നാണ്.സ്യൂട്ട്കേസുകളോ, ബാഗുകളോ ഉടമസ്ഥർ അറിയാതെ എടുത്തശേഷം അതിനുള്ളിലെ വിലയേറിയ വസ്തുകൾ മോഷ്ടിച്ച് ബാഗ് തിരികെ വെയ്ക്കുന്നതാണ് ഇവരുടെ രീതി.ഹൈദരാബാദ്, നെല്ലൂർ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വൻ സ്വർണ കവർച്ചകളിലെ പ്രതികളാണ് ഈ ഗ്രാമത്തലുള്ളവർ. . ഇവരുടെ കുലത്തൊഴിൽ തന്നെ മോഷണമാണ്ഇവർ ഏതോ തോൽപ്പിക്കപ്പെട്ട് തമിഴ് സൈന്യത്തിന്റെ പിൻഗാമികളായിരിക്കണം എന്നും വിശ്വസിക്കപ്പെടുന്നു. ഇവരിൽത്തന്നെ ഭവനഭേദം നടത്തുന്നവരും കാലികളെ മോഷ്ടിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളുണ്ട്.

ഇതിൽ ചില വിഭാഗക്കാർ മധുരയിൽ രാത്രി കാവൽക്കാരായി ജോലി ചെയ്യുന്നുണ്ട്.ഒരു കള്ളന്റെ പ്രദേശത്ത് മറ്റൊരു കള്ളൻ മോഷണം നടത്തുകയില്ല എന്ന പ്രത്യേകതയും ഇവർക്കിടയിലുണ്ടായിരുന്നുഒരേ സമയം നിരവധി പേരാണ് ഈ ഗ്രാമത്തിൽ നിന്ന് മോഷണത്തിനു ഇറങ്ങുന്നത്.വിദഗ്ധമായ പരിശീലനത്തിനു ശേഷം ക്ഷേത്രത്തിൽ പൂജയും കഴിഞ്ഞാണ് ഇവർ മോഷണത്തിനായി പുറപ്പെടുക. അവിടെ നിന്ന്.

ജപിച്ചു കെട്ടിയ ഏലസ്സുകളും ഇവരുടെ കൈകളിൽ കാണാം. കവർച്ച തൊഴിലക്കിയാ ഗ്രാമങ്ങൾ.വിദ്യാഭാസം ഇല്ലങ്കിലും സാങ്കേതിക വിദഗ്ദ്ധർ.പുരാതന കാലം മുതൽക്കു തന്നെ മോഷണം കുല തൊഴിൽ ആക്കിയ ട്രൈബുകൾ ഉണ്ട്. പ്രാന്തപ്രേദേശങ്ങളിൽ താമസിക്കുകയും എന്നാൽ നഗരങ്ങളിലെ സുഖസൗകര്യം ആസ്വദിക്കുകയും ചെയ്യും. തിരുട്ട് ഗ്രാമങ്ങൾ മിനിമം ഒരു പത്തു ഗ്രാമങ്ങൾ എങ്കിലും ഉണ്ട്. മോഷണം തൊഴിൽ ആക്കിയ ട്രൈബുകൾ ചെറു സംഘങ്ങൾ ആയി തിരിഞ്ഞു പല സ്ഥലങ്ങളിൽ പോകുകയും.കൂടുതലും ഒറ്റപെട്ട വീടുകൾ ആയിരിക്കും ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP