Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ; തുടരുന്നത് രൂക്ഷമായ സൈബർ ആക്രമണം; പരാതി നൽകിയിട്ടും വനിതാ കമ്മീഷൻ തിരിഞ്ഞു നോക്കിയില്ല; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി സജിതാ മഠത്തിൽ

ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ; തുടരുന്നത് രൂക്ഷമായ സൈബർ ആക്രമണം; പരാതി നൽകിയിട്ടും വനിതാ കമ്മീഷൻ തിരിഞ്ഞു നോക്കിയില്ല; മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി സജിതാ മഠത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: തനിക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സജിതാ മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തിൽ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നിന്നും സജിത നേരിട്ടത്.

ഈ വിഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയർത്തുന്ന നിലയിലുമുള്ളതായ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ബോധപൂർവ്വം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് സജിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.തന്റെ നേർക്ക് പൊതുസ്ഥലത്തുവെച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തിൽ പരാതിയിൽ വ്യക്തമാക്കി.

തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയിൽ പറയുന്നു. തന്റെ പരാതിയിൽ വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാൻ ഭയം തോന്നുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ എട്ടാം തിയതിയാണ് സജിത വിഷയത്തിൽ വനിതാ കമ്മീഷന് പരാതി നൽകിയത്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സജിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ചെയ്ത ഓൺലൈൻ മാധ്യമത്തിന്റെ ലിങ്കും കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP