Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽ നിന്നും ആളെ കൊണ്ടുവരണോ എന്ന് ഹൈക്കോടതി; നവംബർ 15നകം നഗരത്തിലെ റോഡുകൾ നന്നാക്കാൻ നടപടിയെടുക്കണമെന്നും നിർദ്ദേശം

കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽ നിന്നും ആളെ കൊണ്ടുവരണോ എന്ന് ഹൈക്കോടതി; നവംബർ 15നകം നഗരത്തിലെ റോഡുകൾ നന്നാക്കാൻ നടപടിയെടുക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരത്തിലെ തകർന്നടിഞ്ഞ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഈ മാസം 15-നകം റോഡുകൾ നന്നാക്കാൻ നടപടിയെടുക്കണമെന്ന് കൊച്ചി നഗരസഭയ്ക്കും ജി.സി.ഡി.എ.യ്ക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽനിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചു.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കൊച്ചിയിലെ റോഡുകളുടെ ചുമതലയുള്ള നഗരസഭയ്ക്കും ജി.സി.ഡി.എയ്ക്കും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയത്. നവംബർ 15-നകം റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP