Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അതിനിവിടെ ആർക്കാ തലമുറയും പാരമ്പര്യവും ഒക്കെ ഉള്ളത്; എല്ലാവന്റേയും അപ്പനപ്പൂപ്പന്മാരൊക്കെ നാട്ടിൽ നിൽക്കകള്ളിയില്ലാതെ കുറ്റീം പറിച്ച് പോന്നതല്ലേ; ഒന്നുകിൽ കഞ്ഞിക്കു വകയില്ലാതെ, അല്ലെങ്കിൽ എന്തെങ്കിലും തന്തയില്ലായ്മ കാണിച്ച്'; ജല്ലിക്കെട്ട് സിനിമയിൽ അത്രയ്ക്ക് മോശമായാണ് ഹൈറേഞ്ചുകാരെ അവതരിപ്പിച്ചിരിക്കുന്നത്: റോയ് അഗസ്റ്റിൻ എഴുതുന്നു

'അതിനിവിടെ ആർക്കാ തലമുറയും പാരമ്പര്യവും ഒക്കെ ഉള്ളത്; എല്ലാവന്റേയും അപ്പനപ്പൂപ്പന്മാരൊക്കെ നാട്ടിൽ നിൽക്കകള്ളിയില്ലാതെ കുറ്റീം പറിച്ച് പോന്നതല്ലേ; ഒന്നുകിൽ കഞ്ഞിക്കു വകയില്ലാതെ, അല്ലെങ്കിൽ എന്തെങ്കിലും തന്തയില്ലായ്മ കാണിച്ച്'; ജല്ലിക്കെട്ട് സിനിമയിൽ അത്രയ്ക്ക് മോശമായാണ് ഹൈറേഞ്ചുകാരെ അവതരിപ്പിച്ചിരിക്കുന്നത്: റോയ് അഗസ്റ്റിൻ എഴുതുന്നു

റോയ് അഗസ്റ്റിൻ

ല്ലിക്കെട്ട് എന്ന മൂന്നാംകിട സിനിമ, കുടിയേറ്റക്കാരായ ഹൈറേഞ്ചുകാരെ വികൃതമായി അവതരിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്ക് മോശമായാണ് ഹൈറേഞ്ചുകാരെ ആ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

യാതൊരു അച്ചടക്കവുമില്ലാത്ത, പരസ്പര ബന്ധമില്ലാത്ത സീനുകൾ മാറി മാറി വരുന്നതിനിടയ്ക്കു, സിനിമയ്ക്ക് യാതൊരു ആവശ്യവുമില്ലാത്ത ഒരു സീനിൽ ഒരാൾ ചായക്കടക്കാരനോട് 'തലമുറകളായി നമുക്ക് ഇറച്ചി തരുന്ന ആളല്ലേ ഇറച്ചിവെട്ടുകാരൻ വർക്കി?' എന്ന് ചോദിക്കുന്നു. അതിനു മറുപടിയായി ചായക്കടക്കാരൻ ഹൈറേഞ്ചുകാരെക്കുറിച്ച് പറയുന്ന വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

'അതിനിവിടെ ആർക്കാ തലമുറയും പാരമ്പര്യവും ഒക്കെ ഉള്ളത്. എല്ലാവന്റേയും അപ്പനപ്പൂപ്പന്മാരൊക്കെ നാട്ടിൽ നിൽക്കകള്ളിയില്ലാതെ കുറ്റീം പറിച്ച് പോന്നതല്ലേ. ഒന്നുകിൽ കഞ്ഞിക്കു വകയില്ലാതെ, അല്ലെങ്കിൽ എന്തെങ്കിലും തന്തയില്ലായ്മ കാണിച്ചിട്ട്'

പതിറ്റാണ്ടുകളോളം ജീവൻ പണയം വച്ച് കഷ്ടപ്പെട്ട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച വലിയൊരു ജനവിഭാഗത്തെക്കുറിച്ച് ഇത്തരം ഒരു ഡയലോഗ് പറഞ്ഞവരാണ് ശരിക്കും തന്തയില്ലായ്മ കാണിച്ചത്.

ഈ സിനിമയിലുടനീളം സംവിധായകൻ പറയാൻ ശ്രമിക്കുന്ന മറ്റൊരു കാര്യം ഹൈറേഞ്ചുകാർ മുഴുവൻ ഇറച്ചിക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭ്രാന്തമായി ഓടുകയാണെന്നാണ്. വെളുപ്പിനെ പള്ളിയിൽ പോകുന്നവർ ആദ്യം ഇറച്ചിക്കടയിൽ പോയി തിക്കും തിരക്കും കൂട്ടി ഇറച്ചി വാങ്ങി അതുമായി പള്ളിയിലേക്കോടി അവിടെ മരത്തിൽ ഇറച്ചി തൂക്കിയിട്ട് അതിനു കാവലായി അവിടെ തന്നെ നിന്ന് കുർബാന കൂടുന്ന ആളുകളായിട്ടാണ് ഹൈറേഞ്ചിലെ ആളുകളെ വരച്ചു കാട്ടുന്നത്. ഇയാൾ കഞ്ചാവടിച്ചിട്ടാണോ ഈ സിനിമ ഷൂട്ട് ചെയ്തത്?

ഈ സംവിധായകന്റെ അൽപ്പത്തരം മനസ്സിലാക്കാവുന്ന ഇത്തരം ധാരാളം സീനുകൾ ഈ സിനിമയിലുണ്ട്. ബുദ്ധിയില്ലാത്ത ചില ബുദ്ധിജീവികൾ അതൊക്കെ സംവിധായകന്റെ 'ബ്രില്യൻസ്' ആണെന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. ഇവന്മാരെയൊക്കെ ഈ സിനിമാക്കാർ തന്നെ കാശുകൊടുത്ത് ഇറക്കിയതാണെന്നു തോന്നുന്നു. ആ മാതിരി തള്ളുകളാണ് അവർ തള്ളുന്നത്. ഈ സീൻ അതിനെ സൂചിപ്പിക്കുന്നു, ആ സീൻ മറ്റതിനെ സൂചിപ്പിക്കുന്നു എന്നും പറഞ്ഞു തള്ളോട് തള്ള്. ഒരു പക്ഷേ വെറും ഊച്ചാളിത്തരം മാത്രമുള്ള ഒരു സിനിമ കണ്ടിട്ടു, സ്വന്തം ഈഗോ കാരണം സത്യം പറയാനുള്ള മടിയായിരിക്കാം അവരെക്കൊണ്ട് ഇങ്ങനെ തള്ളാൻ പ്രേരിപ്പിക്കുന്നത്.

സംവിധായകാ, താങ്കൾ പോത്തിനെ അഴിച്ചുവിട്ട സ്ഥലം മാറിപ്പോയി. ഹൈറേഞ്ചുകാർ താങ്കൾ ഈ കാണിച്ചപോലെയുള്ള ആളുകളല്ല. നിങ്ങൾ ആ പോത്തിനെ നിങ്ങളുടെ വീടിനു സമീപം അഴിച്ച് വിട്ടിട്ട് അതിന്റെ പിറകെ ഓടിയാൽ മതിയാരുന്നു. (മൂക്കുകയർ ഇട്ടിട്ടുള്ള ഒരു പോത്തിനെ പിടിച്ചുനിർത്താൻ സ്‌കൂളിൽ പഠിക്കുന്ന പിള്ളേരോട് പറഞ്ഞാൽ അവർ പിടിച്ച് തരും. എന്നിട്ടാണ് താങ്കൾ ഈ കോലാഹലമെല്ലാം സിനിമയിൽ കാണിക്കുന്നത്)

അരക്കിലോ പോത്തിറച്ചിയുടെ വില പോലുമില്ലാത്ത ഊള സിനിമ..

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP