Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാമാങ്കത്തിലെ ഉണ്ണിനീലി ദാ ഇങ്ങനിരിക്കും; ആരാധകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ലുക്ക് വെളിപ്പെടുത്തി നായിക ഇനിയ

മാമാങ്കത്തിലെ ഉണ്ണിനീലി ദാ ഇങ്ങനിരിക്കും; ആരാധകർ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ലുക്ക് വെളിപ്പെടുത്തി നായിക ഇനിയ

മറുനാടൻ മലയാളി ബ്യൂറോ

ഉടൻ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലെ ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവന്നു. ചിത്രത്തിൽ ഉണ്ണിനീലിയെന്ന കഥാപാത്രത്തെയാണ് ഇനിയ അവതരിപ്പിക്കുന്നത്. മാമാങ്കത്തിൽ ഇനിയയെ കൂടാതെ മൂന്ന് നായികമാരുണ്ട്. പ്രാചി തെഹ്ലാൻ, അനു സിത്താര, കനിഹ എന്നിവരാണ് മറ്റു മൂന്ന് പേർ.മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ മുതൽമുടക്കേറിയ സിനിമകളിൽ ഒന്നാണ്.

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.

300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനിൽക്കുന്ന അവസാനപാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്.

ഹ്രസ്വചിത്രങ്ങളിലൂടെയും ടെലിഫിലിമിലൂടെയും സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് ഇനിയ. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിലും അന്യഭാഷകളിലുമായി ഒട്ടേറെ അവസരങ്ങളാണ് ഇപ്പോൾ ഇനിയയെ തേടി എത്തുന്നത്.

എന്നാൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയല്ല താൻ സിനിമയെ സമീപിക്കുന്നതെന്നാണ് നടി പറയുന്നത്. ഇന്നുവരെ പണത്തിനോട് എനിക്ക് ആർത്തി ഉണ്ടായിട്ടില്ല, അങ്ങനെ തോന്നിയിരുന്നെങ്കിൽ പത്ത് സിനിമകൾ ഇപ്പോഴും തന്റെ കൈവശമുണ്ടയെനെയെന്നും നടി പറയുന്നു. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിക്കണം എന്നാണു തന്റെ ആഗ്രഹമെന്നും ഒരു അഭിമുഖത്തിൽ ഇനിയ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP